IMG-20220807-WA00392.jpg

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ : വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.08. 2022 ന് അവധിയായിരിക്കും. റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ. പകരം ശനിയാഴ്ചകൾ ക്ലാസ്സ്‌ വെക്കുന്നത്…

IMG-20220807-WA00352.jpg

ബാണാസുര സാഗർ ഡാം തുറക്കുന്നത് മന്ത്രിയുടെ സാനിധ്യത്തിൽ

കൽപ്പറ്റ:റവന്യൂ മന്ത്രി കെ. രാജൻ നാളെ (തിങ്കൾ) രാവിലെ 8 മണിക്ക് ബാണാസുര സാഗർ ഡാം സന്ദർശിക്കും. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് അദ്ദേഹം സാക്ഷിയാകും. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അനുഗമിക്കും

IMG-20220807-WA00372.jpg

എക്സൈസ് താലൂക്ക് തല കൺട്രോൾ റൂം രൂപീകരിച്ചു

കൽപ്പറ്റ :  2022 ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി 2022 ആഗസ്റ്റ് 05 ന് തുടങ്ങിയ 6 മണി മുതൽ 2022 സെപ്റ്റംബർ 12 ന് രാത്രി12 മണിവരെ സ്പെഷ്യൽ എൻഫോയ്സ്‌മെന്റ് ഡ്രൈവായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രഖ്യാപിച്ചു . ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജ മധ്യ മാഫിയകളുടെ പ്രവർത്തനം വർദ്ധിക്കാനും, അന്യസംസ്ഥാനങ്ങളിൽ നിന്നും…

IMG-20220807-WA00362.jpg

ലെക്ശ രെക്കെ: വിദ്യാർഥികളെ ആദരിച്ചു

  തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് “ലെക്ശ രെക്കെ” ( ലക്ഷ്യമാകുന്ന ചിറകിൽ പറക്കാം) ഉദ്ഘാടനവും വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും സബ് കളക്ടർ ആർ. ശ്രീലക്ഷ്മി നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ കേരള ബാങ്കുമായി സഹകരിച്ചാണ്…

IMG-20220807-WA00352.jpg

റവന്യു മന്ത്രി നാളെ ജില്ലയില്‍

കൽപ്പറ്റ : റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നാളെ (തിങ്കള്‍) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് ചീരാലിലെ നവീകരിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനവും ഉച്ചക്ക് 12.30 ന് മൂപ്പൈനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും കൈവശരേഖ വിതരണവും മന്ത്രി നിര്‍വഹിക്കും. ചീരാലിലെ ചടങ്ങിൽ ഐ.സി…

IMG-20220807-WA00312.jpg

മാനന്തവാടിയില്‍ ഓണം സ്പെഷ്യല്‍ ഖാദി മേള തുടങ്ങി

മാനന്തവാടി : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ തുടങ്ങി. മേള ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി…

IMG-20220807-WA00302.jpg

ഭാരതീയം മെഗാ ക്വിസ്സ് സ്വാതന്ത്ര്യ ദിനത്തിൽ

പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്‌ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തുന്ന ഭാരതീയം മെഗാ ക്വിസ്സ് പ്രാഥമിക റൗണ്ട് നടത്തി . 76 ടീമുകൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച 20 ടീമിനെ ആഗസ്റ്റ് പതിനഞ്ചാം തിയ്യതി നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. മെഗാ ക്വിസിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാലൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ബഷീർ…

IMG-20220807-WA00292.jpg

ജില്ലാ ആയുർവേദ ആശുപത്രി മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു

കൽപ്പറ്റ :ജില്ലാ ആയുർവേദ ആശുപത്രിയിൽ മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഡോ ദീപ, ഡോ ശ്രീരാജ്, ഡോ അരുൺ ബേബി എന്നിവർ ക്ലാസ്സുകളെടുത്തു. മുലപ്പാൽ വർധിപ്പിക്കുന്ന സിദ്ധ ആരോഗ്യ പാചകങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടത്തപ്പെട്ടു.

IMG-20220807-WA00282.jpg

മലയോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരത്തിന് നിരോധനം

കൽപ്പറ്റ : ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു.

IMG-20220807-WA00272.jpg

ബാണാസുര സാഗർ ഡാം നാളെ തുറക്കും

പടിഞ്ഞാറത്തറ : ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ്‌ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിലേക്ക് ഇന്ന് (ഞായറാഴ്ച്ച ) രാത്രിയോടെ എത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ നാളെ (08.08.2022) ന് രാവിലെ 8 ന് അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കും. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം…