IMG_20220804_214037.jpg

ദേശീയ പതാക ഉയർത്തൽ; പിണറായിയുടെ പടം വെച്ചതിൽ വയനാട് കലക്ടറുടെ പോസ്റ്ററിന് താഴെ പൊങ്കാല

മാനന്തവാടി: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് ഒരുങ്ങുമ്പോൾ അതിൻ്റെ പ്രചരണത്തിന് മുന്നോടിയായി വയനാട് കളക്ടർ ഫേസ് ബുക്കിൽ പോസ്റ്റ്   ചിത്രത്തിനെതിരെ കക്ഷി രാഷ്ട്രിയമെന്യെ പൊങ്കാല. ആദ്യ പോസ്റ്റിൽ അക്ഷര ഹിന്ദി മലയാളയത്തിലേക്ക് മാറ്റിയപ്പോൾ സംഭവിച്ച അക്ഷര തെറ്റിനെ വിമർശിച്ച കമൻ്റുകളെക്കാൾ കൂടൂതലാണ് പുതിയ പോസ്റ്ററിന് കീഴെ വന്നിരിക്കുന്നത്. പ്രാധാന മന്ത്രി ആഹ്വാനം ചെയ്ത സന്ദേശം…

IMG-20220804-WA00692.jpg

എല്ലാ വീടുകളിലും ദേശീയ പതാക; ഹര്‍ ഘര്‍ തിരംഗിന് ജില്ലയൊരുങ്ങുന്നു

കൽപ്പറ്റ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുത്തുന്നതിനായുളള ഹര്‍ ഘര്‍ തിരംഗിന് വിപുലമായ തയ്യാറെടുപ്പുമായി ജില്ലയൊരുങ്ങുന്നു. ഇതാദ്യമായാണ് ദേശീയ തലത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയര്‍ത്തുന്നത്. ആഗസ്റ്റ് 13 മുതല്‍ 15 വരെയാണ് ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി പതാക ഉയര്‍ത്തുക. സര്‍ക്കാര്‍ ഓഫീസുകള്‍,…

IMG-20220804-WA00682.jpg

കുഷ്ഠരോഗം നേരത്തെയറിയാം സ്നേഹസ്പര്‍ശം ക്യാമ്പയിന്‍ തുടങ്ങി

കൽപ്പറ്റ : ദേശീയ കുഷ്ഠരോഗ നിര്‍മാജ്ജനത്തിന്റെ ഭാഗമായി 'സ്നേഹസ്പര്‍ശം' പ്രത്യേക ത്വക്ക് രോഗ പരിശോധന ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം വയനാടിന്റെയും നേതൃത്വത്തില്‍ പ്രത്യേക കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ക്യാമ്പയിന്‍ തുടങ്ങിയത്. 2015 മുതല്‍ 2022 വരെ ജില്ലയിലെ 25 ആദിവാസി കോളനികളില്‍ പരിശോധന നടത്തിയതില്‍ 48 പേര്‍ക്ക് കുഷ്ഠരോഗം…

IMG-20220804-WA00672.jpg

കോൺഗ്രസ് ധർണ മാറ്റിവെച്ചു

കൽപ്പറ്റ : വിലക്കയറ്റം, തെഴിലില്ലായ്മ, അഗ്നിപഥ്, അവശ്യസാധനങ്ങളുടെ മേൽ ഏർപ്പെടുത്തിയ ജി.എസ്.ടി. തുടങ്ങി കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ ആഗസ്റ്റ് അഞ്ചിന് എ.ഐ.സി.സി. ആഹ്വനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ നടത്താനിരുന്ന പ്രതിഷേധ ധർണ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതായി അറിയിക്കുന്നു.എല്ലാ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ…

IMG-20220804-WA00662.jpg

പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

പേര്യ: പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചതായി വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഉരുൾപ്പൊട്ടി ഗതാഗതം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഭാഗികമായി ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ മഴ വീണ്ടും ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിരോധനം. ചെറു വാഹനങ്ങൾ പാൽച്ചുരം…

IMG-20220804-WA00652.jpg

കളക്‌ട്രേറ്റില്‍ ഓണം ഖാദി സ്‌പെഷ്യല്‍ മേള

കൽപ്പറ്റ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് വയനാട് കളക്ടറേറ്റില്‍ നടത്തുന്ന ഓണം ഖാദി സ്‌പെഷ്യല്‍ മേള തുടങ്ങി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.പി ബാലകൃഷ്ണന് ആദ്യ വില്‍പ്പന നടത്തി മേള ഉദ്ഘാടനം ചെയ്തു. സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം ജില്ലാ…

IMG-20220804-WA00642.jpg

ഡീസൽ ക്ഷാമം; കെ.എസ്.ആർ.ടി.സി സർവീസ് മുടങ്ങുന്നു

കൽപ്പറ്റ: ഏതാനും ദിവസങ്ങളായി കെ.എസ്. ആർ.ടി.സിക്ക് ഡീസല്‍ ലഭിക്കാത്തതിനെ തുടർന്ന് സർവീസുകൾ മുടങ്ങുന്നു. ദീർഘ ദൂര യാത്രക്കാർക്കും ,കെ .എസ് . ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്നവർക്കും ഇത് ദുരിതമാകുന്നു. കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളിലെ ഭൂരിഭാഗം സര്‍വീസുകളും,ബത്തേരിയിലെ രണ്ട്. സര്‍വ്വീസുകളുമാണ് ഇന്ന് മുടങ്ങിയത്. മൊത്തം 28 സര്‍വ്വീസുകളാണ് ജില്ലയില്‍ മുടങ്ങിയത്.ഡീസല്‍ എത്തിയില്ലെങ്കില്‍ നാളെ കെഎസ്ആര്‍ടിസിബസ്സുകളുടെ ഓട്ടം നിലയ്ക്കും.ശനിയാഴ്ചയാണ്…

IMG-20220804-WA00622.jpg

കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു 33 – മത്‌ വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് ആറ് , ഏഴ് തിയ്യതികളിൽ

കൽപ്പറ്റ :കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു 33 – മത്‌വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 6, 7 തിയ്യതികളിൽ  മുട്ടിലിൽ ചേരുന്നതാണ്. കേരളത്തിലെ കൈ തൊഴിൽ – നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ യൂണിയനാണ്. 1983 ലാണ് ജില്ലാ കമ്മിറ്റി രൂപീകൃതമായതു. ജില്ലയിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ അമരക്കാനായിരുന്ന പി.എ.മുഹമ്മദിന്റെ…

IMG-20220804-WA00602.jpg

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ : വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ ( വെള്ളി ) അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

IMG-20220804-WA00592.jpg

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം; പരിശീലനം നടത്തി

കൽപ്പറ്റ : സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങളുടെ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം എ.ഡി.എം എന്‍.ഐ. ഷാജു ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പു പദ്ധതി ജെ.പി.സി പ്രീതി മേനോന്‍, കില പരിശീലകരായ ജുബൈര്‍, ഷാനിബ്,…