IMG-20220806-WA00502.jpg

അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ബാണാസുരസാഗര്‍ ഡാം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

പടിഞ്ഞാത്തറ: അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധിസംഘം ബാണാസുരസാഗര്‍ അണക്കെട്ടിലെ നിലവിലെ സാഹചര്യം നേരിട്ട് മനസിലാക്കാന്‍ സ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവിലുള്ള നീരൊഴുക്ക് അതേപടി തുടരുന്നാല്‍ അര്‍ധരാത്രിയോട് കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാലും, ഒന്നര മീറ്ററിലധികം ജലം സംഭരിക്കാനുള്ള ശേഷി റിസര്‍വോയറിനുണ്ട്.…

IMG-20220806-WA00492.jpg

കാൺമാനില്ല

കൽപ്പറ്റ : ഈ ഫോട്ടോയിൽ കാണുന്ന മറിയം എന്ന സ്ത്രീയെ ഇന്ന് കൽപ്പറ്റ ക്ലാരമഠത്തിൽ നിന്നും കാണാതായി. ഇവരെ കണ്ടുകിട്ടുന്നവരോ, എന്തെങ്കിലും വിവരം ലഭിക്കുന്നവരോ 04936202400, 9497987196 ഈ നമ്പറിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

IMG-20220806-WA00482.jpg

ആമിന (62) നിര്യാതയായി

കാവുംമന്ദം കക്കട്ടില്‍ ചെറിയ അമ്മദ് ഭാര്യ ആമിന (62) നിര്യാതനായി. മക്കള്‍: ജമീല, മുസ്തഫ, സുമയ്യ, നൗഫല്‍, ഹാരിസ് (യൂത്ത് ലീഗ് കാവുംമന്ദം ശാഖാ സെക്രട്ടറി, എസ് കെ എസ് എസ് എഫ് കാവുംമന്ദം ശാഖാ വര്‍ക്കിങ് സെക്രട്ടറി). മരുമക്കള്‍: ഷൗക്കത്ത്, റംല, ഷൗക്കത്ത്, ഉമ്മുകുല്‍സു, ഫസീല

IMG-20220806-WA00452.jpg

ബാണാസുരസാഗര്‍ അണക്കെട്ട് ജില്ലാ കളക്ടർ സന്ദർശിച്ചു:ആശങ്കപ്പെടേണ്ട സാഹചര്യമില്ല

പടിഞ്ഞാറത്തറ  : ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്സൺ കൂടിയായ ജില്ലാ കളക്ടര്‍ എ.ഗീത ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുന്നോടിയായി പ്രദേശവാസികള്‍ക്കും പുഴയോരവാസികള്‍ക്കും ജാഗ്രത മുന്നറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്.  വൃഷ്ടി പ്രദേശത്ത് അടുത്ത മണിക്കുറുകളില്‍ പെയ്യുന്ന…

IMG-20220806-WA00442.jpg

ഐസൊലേഷന്‍ ബ്ലോക്ക് ശിലാസ്ഥാപനം നടത്തി

പുല്‍പ്പളളി :പുല്‍പ്പളളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയിലെ മൂന്നാമത്തെ ഐസൊലേഷന്‍ വാര്‍ഡാണ് പുല്‍പ്പളളിയിലേത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടും ഉള്‍പ്പെടുത്തി 1.79 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ജില്ലയില്‍ മൂന്നു നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡ്…

IMG-20220806-WA00392.jpg

ബാണാസുര സാഗറില്‍ നിലവിൽ റെഡ് അലർട്ടില്ല

പടിഞ്ഞാറത്തറ : ബാണാസുര സാഗര്‍ ജലസംഭരണിയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഓറഞ്ച് അലർട്ടാണ്. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ ( 6-8 -22) അപ്പർ റൂൾ ലെവൽ. വൃഷ്ടി പ്രദേശത്ത് നല്ല മഴ ലഭിക്കുന്നതിനാൽ രാത്രിയോടെ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

IMG-20220806-WA00382.jpg

ബഫർ സോൺ: കിലോമീറ്ററല്ല ജനവാസ കേന്ദ്രമാണ് സർക്കാർ നിലപാടെന്ന് വനം മന്ത്രി

കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ കിലോമീറ്റർ എന്നതല്ല ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടാൻ പാടില്ല എന്നതാണ് സർക്കാർ നിലപാടെന്ന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  2019ലെ സർക്കാർ ഉത്തരവ് പരിഷ്കരിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട് . ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, പൊതു സ്ഥാപനങ്ങൾ, സർക്കാർ – അർദ്ധ സർക്കാർ…

IMG-20220806-WA00372.jpg

ആനശല്യം: മൂഴിമല നിവാസികൾ വലഞ്ഞു

പുൽപ്പള്ളി: കാപ്പിക്കുന്ന്‌  മൂഴിമല പ്രദേശത്ത് ജനവാസം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടു കാലമായി. അന്നുമുതൽ പ്രദേശത്ത് താമസമാക്കിയ ആദ്യകാല കർഷകരായ ചെട്ടിമാർ , തുടർന്നുവന്ന കുടിയേറ്റ കർഷകർ എന്നിവരെല്ലാം വനത്തോട് ചേർന്ന് കിടക്കുന്ന വയലുകളിൽ ഇരിപ്പു നെൽകൃഷി ചെയ്തുവരികയായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ വയലുകളിൽ കാട്ടാനകളും, കാട്ടുപന്നികളും…

IMG-20220806-WA00362.jpg

ലഹരിക്കടത്ത് : സ്പെഷൽ ഡ്രൈവ് സജീവമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി

കൽപ്പറ്റ: കർണാടകയിൽ നിന്നും വയനാട് വഴി ലഹരി – മയക്ക് മരുന്ന് കടത്ത് തടയുന്നതിന് സ്പെഷൽ ഡ്രൈവ് സജീവമാക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.കർണാടകയിൽ നിന്നും വയനാട് വഴി എം.ഡി.എം.എ. ഉൾപ്പടെ ലഹരിക്കടത്ത് ശ്രദ്ധയിൽപ്പെട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് എം.ഡി.എം.എ. കേസുകളിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്. ഇതിനെതിരെ കർശന നിയമ നടപടിയുണ്ടാകും. സ്കൂളുകൾ, കോളേജുകൾ,…

IMG-20220806-WA00342.jpg

അന്തർദേശീയ ആദിവാസി ദിനാചരണം ആഗസ്റ്റ് ഒൻമ്പതിന് മീനങ്ങാടിയിൽ

കൽപ്പറ്റ: അന്തർദേശീയ ആദിവാസി ദിനാചരണം ആഗസ്റ്റ് ഒൻമ്പതിന്  മീനങ്ങാടിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തദ്ദേശജനതകളുടെ സംസ്ക്കാരവും മഹത്വവും ലോകത്തിന് നൽകുന്ന സംഭാവനകളും ഉയർത്തിക്കാണിക്കാനായി ഐക്യരാഷ്ട്രസഭ യുടെ ആഭിമുഖ്യത്തിൽ 1994 മുതൽ എല്ലാ വർഷവും ആഗസ്റ്റ് മാസം  ഒമ്പതാം  തിയതി  തദ്ദേശ ജനതയുടെ ദിനമായി ആചരിച്ചുവരുന്നു. 2003 മുതൽ ആദിവാസികളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനും വേണ്ടി…