IMG-20220818-WA00782.jpg

ഇന്ദിരദേവിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

മാനന്തവാടി: ഇന്ദിരദേവി രചിച്ച കൃഷ്ണഭക്തി ഗീതമായ നവനീതവും ഓര്‍മ്മപൂക്കള്‍ എന്ന കവിതാ സമാഹാരവും എഴുത്തുകാരനും വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.ആശ രാജീവ് അധ്യക്ഷത വഹിച്ചു.പ്രജീഷ ജയരാജ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.ഇന്ദിര ദേവി മറുപടി…

IMG-20220818-WA00772.jpg

മുൻവിരോധ കൊലപാതക ശ്രമം: പ്രതിയെ പിടികൂടി

മീനങ്ങാടി : മുൻ വിരോധത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികുടി. ഈ മാസം പതിനഞ്ചാം തീയ്യതി കൃഷ്ണഗിരി മേലെ അരിവയൽ വാടക മുറിയിൽ വെച്ച് മൂടക്കൊല്ലി സ്വദേശിയായ റെജിയെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന പ്രതിയായ ഉണ്ണി (43) മുൻവിരോധത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ കേസിലെ പ്രതിയെ മീനങ്ങാടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറിൻ്റെ…

IMG-20220818-WA00762.jpg

വയനാട് സമ്പൂർണ്ണ പ്രഥമ ശുശ്രൂഷ ജില്ലയാകുന്നു

കല്‍പറ്റ:വയനാടിനെ സമ്പൂര്‍ണ പ്രഥമ ശുശ്രൂഷ സാക്ഷരത നേടിയ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ ട്രോമാ കെയറും കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗും സംയുക്തമായി പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു. ഒന്നാംഘട്ട പരിശീലനം ഈമാസം 21ന് രാവിലെ 9.30 മുതല്‍ സുൽത്താൻ ബത്തേരിയിലുള്ള കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് കോളേജ് ഹാളില്‍ നടക്കും. റോഡ് സുരക്ഷ, പ്രഥമ…

IMG-20220818-WA00562.jpg

സമ്പുഷ്ടീകരിച്ച അരി വിതരണത്തിലെ ആശങ്ക അടിയന്തിരമായി പരിഹരിക്കണം: സംഷാദ് മരക്കാർ

കൽപ്പറ്റ: പൊതുവിതരണസമ്പ്രദായത്തിലൂടെ സമ്പുഷ്ടീകരിച്ച (ഫോർട്ടിഫൈഡ്) അരി വിതരണംചെയ്യാനുള്ള തീരുമാനത്തിൻ്റെ ഭാഗമായി രാജ്യത്ത് 15 ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായി കേരളത്തിൽ വയനാടിനെ മാത്രമാണ് തിരഞ്ഞെടുത്തത്.  കുട്ടികളിലും ഗർഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കുകയെന്ന പേരിലാണ് കൃത്രിമവിറ്റാമിനുകളും ധാതുക്കളും ചേർത്ത് അരിപോലുള്ള ഭക്ഷ്യവസ്തുക്കൾ സമ്പുഷ്ടീകരിക്കുന്നത്.   വയനാടിൽ ഇ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ക്രിയാത്മക ചർച്ച ചെയ്യാത്തെ അടിച്ചേൽപ്പിക്കുന്ന രീതിയിലാണ്…

IMG-20220818-WA00552.jpg

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കി വ്യാജ വാട്സാപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം

കൽപ്പറ്റ: ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം. വയനാട് ജില്ലാ കളക്ടർ എ. ഗീതയുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് നിർമിച്ചാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്. ജില്ലാ കളക്ടർ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. സംഭവത്തിൽ സൈബർപോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ആരും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും…

IMG-20220818-WA00462.jpg

മദ്യലഹരിയിൽ ബന്ധുക്കളായ രണ്ട് പേർ കയ്യാങ്കളി: മധ്യവയസ്കൻ മരിച്ചു

കാട്ടിക്കുളം:കാട്ടിക്കുളം ചേലൂർ കൂപ്പ് കോളനിയിൽ മദ്യലഹരിയിൽ ബന്ധുക്കളായ രണ്ട് പേർ തമ്മിൽ കയ്യാങ്കളി. തലയ്ക്ക് ഗുരുതര പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. കാളൻ്റെ മകൻ മണി (52) യാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ സഹോദരി പുത്രനായ രാജ്മോഹനുമായി നടന്ന വാക്ക് തർക്കത്തിനും കയ്യാങ്കളിക്കുമിടെ മണി തലയടിച്ച് നിലത്ത് വീണതായാണ് പ്രാഥമിക വിവരം. തുടർന്ന് ഇദ്ദേഹത്തെ വയനാട് മെഡിക്കൽ കോളേജിൽ…

IMG-20220818-WA00452.jpg

കാർഷിക സംസ്കൃതിയുടെ തനിമയോടെ കമ്പളനാട്ടി നടത്തി

പനവല്ലി: കർഷക ദിനത്തോടനുബന്ധിച്ചു രണ്ടു പതിറ്റാണ്ടിലേറേയായി ജൈവകൃഷി രംഗത്ത് പ്രവർത്തിക്കുന്ന തണൽ എന്ന പരിസ്ഥിതി സംഘടന പനവല്ലിയിൽ പ്രവർത്തിക്കുന്ന അഗ്രോ ഇക്കോളജി സെന്ററിൽ ചിങ്ങം ഒന്നിന് കമ്പളനാട്ടി ഉൽസവം നടത്തി. വയനാട്ടിലെ ആദിവാസികളുടെ പൈതൃകമായ കാർഷിക ഉത്സവമാണ് കമ്പള നാട്ടി. ഈ ഉൽസവത്തിൽ എല്ലാവരും പാട്ടും നൃത്തവുമായി കൂട്ടത്തോടെ ഞാറു നടീലിൽ പങ്കെടുക്കുന്നു. അതിന്റെ പ്രതീകമായാണ്…

IMG-20220818-WA00442.jpg

വയനാട് ബൈക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ 21ന് ബൈസിക്കിള്‍ ചലഞ്ച് സംഘടിപ്പിക്കുന്നു

വൈത്തിരി :വയനാട് ബൈക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ 21നു ബൈസിക്കിള്‍ ചലഞ്ച് നടത്തും. ലക്കിടിയില്‍നിന്നു 27 കിലോമീറ്റര്‍ അകലെ ചെമ്പ്ര മലയടിവാരത്തേക്കാണ് ചലഞ്ച്. എംടിബി, റോഡ് വിഭാഗങ്ങളില്‍ രാവിലെ ആറിനു ആരംഭിക്കുന്ന ചലഞ്ചില്‍ നൂറിലധികം റൈഡേഴ്‌സ് പങ്കെടുക്കും. ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ് ഫഌഗ് ഓഫ് ചെയ്യും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് പ്രസ്‌ക്ലബ്, ജില്ലാ…

IMG-20220818-WA00352.jpg

അതിമാരക കളനാശിനികളും കീടനാശിനികളും വയനാട്ടിൽ ഒരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്നു

റിപ്പോർട്ട്‌ : സി.ഡി. സുനീഷ്…… കൽപ്പറ്റ : കൃഷിയെ പുഷ്ടിപ്പെടുത്താനും കീടങ്ങളെ പ്രതിരോധിക്കാനും വിളവ് കൂട്ടാനും എന്ന പേരിൽ അനിയന്ത്രിതമായി വയനാട്ടിൽ ഉപയോഗിക്കുന്ന കീടനാശിനികളും കളനാശിനികളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ആണ് ഉണ്ടാക്കുന്നത്. കാൻസർ, മാരക വൃക്ക രോഗം ,ത്വക് രോഗങ്ങൾ, തലവേദന ,ശ്വാസമുട്ട് തുടങ്ങി രോഗങ്ങൾക്കിത് കാരണമാകുന്നു. കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും…

IMG-20220818-WA00342.jpg

ഓണകിറ്റിലെ ശർക്കര വരട്ടി ഇത്തവണയും കുടുംബശ്രീ കൈപ്പുണ്യത്തിൽ

കൽപ്പറ്റ : ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റില്‍ ഇത്തവണയും കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ശര്‍ക്കര വരട്ടിയുടെ മധുരവും ഉണ്ടാകും. ഓണകിറ്റുകളിലേക്കുള്ള ശർക്കര വരട്ടി വിതരണത്തിന് തയ്യാറായി. ശർക്കര വരട്ടി, ചിപ്സ് എന്നിവ തയ്യാറാക്കി വിതരണം ചെയ്യുന്നത് ഇത്തവണയും ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരാണ്. ജില്ലയിലെ മൂന്നു സപ്ലൈകോ ഡിപ്പോകളിലൂടെ 100…