IMG-20220809-WA01232.jpg

പാത്തു ഹജ്ജുമ്മ (86) നിര്യാതയായി

വെള്ളമുണ്ട : കട്ടയാട് ഏഴേനാൽ പരേതനായ പുത്തൻപുര പോക്കറിൻ്റെ ഭാര്യ  പാത്തു ഹജ്ജുമ്മ (86) നിര്യാതയായി.  മക്കൾ: അമ്മദ് ആയഞ്ചേരി, ഇബ്രാഹിം ഹാജി, ഉസ്മാൻ , ജമാൽ,  അബ്ദുൽസലാം, മാമി, ജമീല. മരുമക്കൾ: ആസിയ, മറിയം, ഉസ്മാൻ, കമറുന്നിസ ,നസീമ, സീനത്ത് .കബറടക്കം  നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് കട്ടയാട് ജുമാമസ്ജിദ് ഖബർസ്ഥനിൽ.

IMG-20220809-WA01172.jpg

ഭവാനി ( 87) നിര്യാതയായി

ബത്തേരി: മലങ്കര പരേതനായ പള്ളിപ്പുറത്ത് രാമന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കൾ: പി.ആർ. ബാലകൃഷ്ണൻ, പി.ആർ. സുരേന്ദ്രൻ, പി.ആർ. അംബിക, പി.ആർ. രമ, പി.ആർ. രേണുക, പി.ആർ.ബിന്ദു. മരുമക്കൾ: ഗംഗാധരൻ, ടി.കെ. പ്രസാദ്, മനോജ്, ലതിക, ഷാനി. സംസ്‌കാരം (10.8.22) രാവിലെ 11 മണിക്ക് മലങ്കരയിലെ വസതിയിൽ.

IMG-20220809-WA01182.jpg

വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടി ചാലിഗദ്ധ നിവാസികൾ

മാനന്തവാടി: പ്രതികൂല കാലാവസ്ഥയും, വന്യമൃഗശല്യവും ദുരിതത്തിലായി ചാലിഗദ്ധ നിവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി മാറുന്നു. നിരന്തരമായി എത്തുന്ന കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തുന്നത് കര്‍ഷകരെയും കണ്ണീരീലാഴ്ത്തുന്നു. മാനന്തവാടി നഗരസഭയിലെ കുറുവ ഡിവിഷനിലെ ചാലിഗദ്ധയിലും പരിസരങ്ങളിലും തുടര്‍ച്ചയായി എത്തുന്ന കാട്ടാനകള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. സന്ധ്യ മയങ്ങുന്നതോടെ കുറുവ നീന്തീ കടന്ന് കാട്ടാനകള്‍ എത്തുന്നതോടെ ആളുകള്‍ക്ക് വീടീന്…

IMG-20220809-WA01122.jpg

മാനന്തവാടി ഫാർമേഴ്‌സ് ബാങ്കിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം

മാനന്തവാടി:മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് കോ ഓപ്പറേറ്റിവ് ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. 28,000 രൂപ പേഴ്‌സണല്‍ ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് ബാങ്കിന്റെ പേരില്‍ തയ്യാറാക്കിയ സന്ദേശം വ്യാജ ഓണ്‍ലൈന്‍ ലിങ്ക് സഹിതമാണ് പ്രചരിപ്പിക്കുന്നത്. ഇത് കൂടാതെ ദിവസ വേതനം 5000 മുതല്‍ 10000 വരെ നല്‍കാമെന്നുള്ള വാഗ്ദാനത്തോടെയുള്ള വ്യാജസന്ദേശവും ബാങ്കിന്റെ…

IMG-20220809-WA01052.jpg

ചെമ്പകച്ചാൽ റോഡ് നിർമ്മാണം കഴിഞ്ഞയുടൻ തകർന്നു

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ പഞ്ചായത്തിലെ എട്ടാം വാർഡിലെ ചെമ്പക ച്ചാൽ റോഡ് ഗ്രാമ പഞ്ചായത്തിന്റെ പത്തുലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ചിലവിട്ടു ഒന്നരമാസം മുൻപ് ടാർ ചെയ്തു.എന്നാൽ മാസങ്ങൾ ആവുന്നതിനുമുന്നേ തന്നെ റോഡ് പൊളിഞ്ഞ അവസ്ഥയാണ്. റോഡ് പണി എടുക്കാം എന്ന് പറഞ്ഞ കരാറുകാരൻ മറ്റൊരാൾക്ക് മറിച്ചു കൊടുത്തു പണിയെടുപ്പിച്ചു. ആ…

IMG-20220809-WA01092.jpg

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനചാരണം സംഘടിപ്പിച്ചു

കൽപ്പറ്റ :ആഗസ്റ്റ് ഒൻമ്പത്  ക്വിറ്റ് ഇന്ത്യാ ദിനത്തിൽ  യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. മണ്ഡലം തലങ്ങളിൽ പതാക ഉയർത്തൽ, പ്രതിഭകളെ ആദരിക്കൽ, സൗജന്യ ഫലവൃക്ഷ തൈ വിതരണം തുടങ്ങിയ പരിപാടികൾ സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കാര്യമ്പാടി ടൗണിൽ പതാക ഉയർത്തി ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ നിർവഹിച്ചു .ഫിന്നി…

IMG-20220809-WA00992.jpg

മുഹറം സന്ദേശ സംഗമം സംഘടിപ്പിച്ചു

പടിഞ്ഞാറത്തറഃ ഉമ്മുൽ ഖുറാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മുഹറം സന്ദേശ സംഗമം സംഘടിപ്പിച്ചു . പ്രദേശ വാസികൾക്ക് മുഹറം സ്നേഹ കിറ്റ്‌ വിതരണം നടത്തുകയും ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു .വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. ഉമ്മുൽ കുറ ജനറൽ സെക്രട്ടറി പി.അബ്ദുൾ…

IMG-20220809-WA00982.jpg

യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു

പയ്യംമ്പള്ളി : യൂത്ത് കോണ്‍ഗ്രസ് പയ്യംമ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് ഒൻമ്പത് യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചെറൂരില്‍ കൊടിമരം സ്ഥാപിച്ച് പ്രകടനം നടത്തി. തുടര്‍ന്ന് പയ്യമ്പള്ളിക്ക് അഭിമാനമായി മാറിയ യുവ ഡോക്ട്ടര്‍ കാവ്യ വിജയനെ ഫലകം നല്‍കി ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ…

IMG-20220809-WA00942.jpg

ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ച് ജനതാദൾ എസ്

മാനന്തവാടി: ജനതാദള്‍ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. ജില്ലാ പ്രസിഡന്റ് മുള്ളന്‍മട കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ.എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.അഡ്വ.സുകന്യ.ജി വിഷയാവതരണം നടത്തി.ബെന്നി കുറുമ്പലക്കാട്ട് സ്വാഗതവും എ.ജെ കുര്യന്‍…

IMG-20220809-WA00932.jpg

റോഡിൽ വാഴനട്ട് പ്രതിക്ഷേധിച്ച് യൂത്ത് ലീഗ്

കാവുംമന്ദം: പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി നിലച്ച് തകര്‍ന്ന് യാത്രാ യോഗ്യമല്ലാതെ കിടക്കുന്ന കാവുംമന്ദം എച്ച് എസ് പത്താംമൈല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. പൊതുമരാമത്ത് റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ഷമീം…