April 19, 2024

ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും

0
Img 20220816 Wa00652.jpg
 

മാനന്തവാടി: വിവിധ കർഷക സംഘടകളുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും. ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചു കളി അവസാനിപ്പിക്കുക, കർഷക വിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ, കർഷകർക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യുക തുട ങ്ങി യ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനമായി ആചരിക്കുന്നത്. നാളെ 17 ന്  മാനന്തവാടി ഗാന്ധി പാർക്കിൽ ധർണ്ണയും പൊതുയോഗവും നടത്തുമെന്നും വയനാട് കർഷക സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായാണ് മാനന്തവാടിയിലും പ്രതിഷേധ യോഗം ചേരുന്നത്. രാവിലെ 9.30 ന് ബസ്റ്റാൻഡ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. 10 മണി മുതൽ ഗാന്ധി പാർക്കിൽ പ്രതിഷേധ ധർണ്ണയും പൊതുയോഗവും നടക്കും. യോഗം മാനന്തവാടി ഫെറോന വികാരി ഫാ. സണ്ണി മഠത്തിൽ ഉദ്ഘാടനം ചെയ്യും. ഹരിത സേന, വയനാട് കർഷക കൂട്ടായ്മ, സമസ്ത, എസ്.വൈ.എസ്, തുടങ്ങിയ സംഘടനാ നേതാക്കൾ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ സുനിൽ മഠത്തിൽ, സംസ്ഥാന സെക്രട്ടറി പി.ജെ.ജോൺ, മാത്യു പനവല്ലി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *