October 14, 2025

ചുണ്ടേല്‍ പള്ളിയില്‍ തിരുനാള്‍ മഹോത്സവം 3ന് തുടങ്ങും: പ്രധാന തിരുന്നാൾ 12, 13 തിയതികളിൽ.

0
IMG-20190102-WA0019

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ
വയനാട് ചുണ്ടേല്‍ പള്ളിയില്‍ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാള്‍
മഹോത്സവം ജനുവരി 3 മുതല്‍ 13 വരെ നടക്കുമെന്ന് സംഘാടകര്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 3ന് 4.30ന് തിരുനാള്‍
കൊടിയേറും നടക്കുന്ന ദിവ്യബലിക്ക് താമരശ്ശേരി രൂപതാ മെത്രാന്‍ ഡോ.
റൊമീജിയസ് ഇഞ്ചനാനിയില്‍ കാര്‍മ്മികത്വം വഹിക്കും. ജനുവരി 12, 13
തിയ്യതികളിലാണ് പ്രധാന തിരുനാള്‍. ദിവസവും രാവിലെ 6.45നും 11 മണിക്കും
ഉച്ചകഴിഞ്ഞ് 4.15നും ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവ
ഉണ്ടാകും. ഞായറാഴ്ച രാവിലെ 10.30ന് ദിവ്യബലിക്ക് ഫാ. പ്രദീപ് ഒ.എഫ്.എം.
കാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 4.45ന് ഫാ. ജോസ് പുളിക്കത്തറയുടെ
കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ ഫാ. ജോസഫ് വളാണ്ടര്‍
പ്രഭാഷണം നടത്തും. 7ന് തിങ്കളാഴ്ച രാവിലെ 10.30ന് വിശുദ്ധ യൂതാശ്ലീഹായുടെ
നടയില്‍ കുഞ്ഞുങ്ങള്‍ക്കുള്ള ചോറൂണ് നടക്കും. ബത്തേരി രൂപത മെത്രാന്‍ ഡോ.
ജോസഫ് മാര്‍ തോമസ് മുഖ്യ കാര്‍മ്മികനായിരിക്കും. പ്രധാന തിരുനാള്‍
ദിവസങ്ങള്‍ ജനുവരി 12നും 13നും നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ.
റോബിന്‍സണ്‍ ഒ.എഫ്.എം., ഫാ. ജോഫഇന്‍ ജോയ്, ഫാ. ജെറോം ചിങ്ങംതറ, ഫാ.
ക്രിസ്റ്റഫര്‍ പോള്‍ വില്‍സണ്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍
താന്നിക്കാംപറമ്പില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. 13ന് ഞായറാഴ്ച
രാവിലെ 10.30ന് നടക്കുന്ന സഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മോണ്‍സിഞ്ഞോര്‍
ഡോ. തോമസ് പനക്കല്‍ മുഖ്യ കാര്‍മ്മികനായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *