May 5, 2026

യു ഡി എഫ് പ്രതിഷേധപ്രകടനം നടത്തി.

0
02
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പ്പിച്ച പൊലീസ് നടപടിയിലും, ഇടത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയങ്ങളില്‍ പ്രതിഷേധിച്ചും കല്‍പ്പറ്റ ടൗണില്‍ യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി. ആര്‍ എസ് എസ്-സി പി എം രഹസ്യ അജണ്ടയുടെ  ഭാഗമായി വിശ്വാസികളെ ധ്രുവീകരിക്കുന്നതിന് വേണ്ടി നടത്തുന്ന ഗൂഡാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകടനം നടത്തിയത്. റസാഖ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, പ്രവീണ്‍ തങ്കപ്പന്‍, പി വിനോദ്കുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ മഹേഷ്, വീരാന്‍ കോയ, എം ജി സുനില്‍കുമാര്‍, ജിബിന്‍, നിധിന്‍ എമിലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *