September 26, 2026

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വാഹന പ്രചരണ ജാഥ വയനാട്ടിൽ പര്യടനം തുടങ്ങി.

0
IMG-20190115-WA0054
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ 54 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാനവാഹന പ്രചരണ ജാഥ വയനാട്   ജില്ലയിൽ പര്യടനം തുടങ്ങി. .സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രകാശ് സ്വാമി  നയിക്കുന്ന ജാഥയെ   രാവിലെ  ലക്കിടിയിൽ വച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ  ജില്ലാ ഭാരവാഹികൾ  സ്വീകരിച്ച് ആനയിച്ചു.   കൽപ്പറ്റയിൽ സ്വീകരണ പൊതുയോഗം   നഗരസഭാ ചെയർപേഴ്സൺ സനിത ജഗദിഷ്  ഉദ്ഘാടനം ചെയ്തു.  സുൽത്താൻ ബത്തേരിയിൽ നഗരസഭാ ചെയർപേഴ്സൺ ടി.എൽ സാബു മൂന്നു മണിക്കും മാനന്തവാടിയിൽ അഞ്ച് മണിക്ക് നഗരസഭാ ചെയർപേഴ്സൺ വി ആർ പ്രവിജും ഉദ്ഘാടനം ചെയ്യും.  കേരളാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി  പ്രസിഡന്റ് പ്രാണിയത്ത് അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു.  അബ്ദു റഹ്മാൻ  വൈസ് ക്യാപ്റ്റൻ എൻ. സുഗുണൻ  എന്നിവർ  മുഖ്യ പ്രഭാഷണം നടത്തി. ഹോട്ടൽ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. 
കുഞ്ഞിരായിൻ ഹാജി,  സംസ്ഥാന സെക്രട്ടറിമാരായ   അബ്ദുറഹ്മാൻ,   പി ആർ.ഉണ്ണികൃഷ്ണൻ ജില്ലാ സെക്രട്ടറി .പി അബ്ദുൾ ഗഫൂർ ,ഉമ്മർ പാരഡൈസ്, ബിജു മന്ന,സാജൻ പൊരുന്നിക്കൽ അനിഷ് ബി നായർ, അരവിന്ദ് ബത്തേരി, അസ്‌ലം കബളക്കാട് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *