May 17, 2024

ഇന്ന് പാലിയേറ്റീവ് കെയർ ദിനം: കൈകോർക്കാം സാന്ത്വനത്തിന്റെ കരസ്പപർശത്തിന്.

0
Img 20190114 Wa0216 1
 
പി.എസ്. അശ്വതി 
       ഇന്ന് പാലിയേറ്റീവ് കെയർ ദിനം ആധുനിക കാലഘട്ടത്തിലെ ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടി മാത്രമല്ല തളർന്ന ആയിരം മനസ്സുകളുടെ ഉയർച്ച കൂടിയാണ് പാലിയേറ്റീവ് കെയർ ലക്ഷ്യമിടുന്നത്. കാരുണ്യത്തിന്റെ വറ്റാത്ത ഉറവയും മനുഷ്യ സ്നേഹത്തിന്റെയും അനുകമ്പയുടെയും ഉദാത്ത മാതൃകയുമാണ് പാലിയേറ്റീവ് കെയർ. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിൽ ഭേദമാകാത്ത ക്യാൻസർ രോഗികൾക്ക് വേണ്ടി ഒരു ശാസ്ത്രശാഖ എന്നനിലയിലാണ് സ്വാന്തന പരിചരണം അഥവാ പാലിയേറ്റീവ് കെയർ രൂപംകൊണ്ടത്. 1994 ൽ ഇന്ത്യൻ അസോസിയേഷൻ ഫോർ പാലിയേറ്റീവ് കെയർ രൂപീകരിക്കപ്പെട്ടതോടേ യാണ് ഈ സേവന സന്നദ്ധരുടെ സാന്നിധ്യം ഇന്ത്യയിലും ഒപ്പം കേരളത്തിലും വ്യാപകമായി തുടങ്ങിയത്. രോഗങ്ങൾ കരുതപ്പെടുന്ന ഒരു തലമുറ കേരളത്തിൽ രൂപം കൊണ്ടതോടെ പാലിയേറ്റീവ് കെയർ എന്ന ആശയത്തിന് പ്രസക്തിയും വർദ്ധിച്ചുതുടങ്ങി. അതിലേക്ക് ഇറങ്ങിത്തിരിക്കുന്ന ഓരോ വ്യക്തികളും മനുഷ്യത്വത്തിന് പുതിയ മുഖങ്ങൾ ആണ്.എന്നാൽ ഈ കാലഘട്ടത്തിൽ പാലിയേറ്റീവ് കെയർ എന്ന ആശയത്തെ മുൻനിർത്തി പ്രവർത്തിക്കുന്നത് പലപ്പോഴും കോളേജ് വിദ്യാർത്ഥികളും യുവമനസ്സുകളുമാണ്. ഇന്ന് പാലിയേറ്റീവ്അവരുടെ പ്രവർത്തനങ്ങൾ ശരീരത്തെ ബാധിച്ച രോഗങ്ങളെ മാത്രമല്ല ഹൃദയങ്ങളെ ബാധിച്ച മടുപ്പിനെ അഥവാ ദുഃഖത്തെയും ഉണക്കുന്നു. പാലിയേറ്റീവ് കെയർ എന്ന ആശയത്തിന് യഥാർത്ഥ അർത്ഥം അതീവഗുരുതരമായ അസുഖങ്ങൾ ബാധിച്ച് വ്യക്തികളെ സംരക്ഷിക്കുക എന്നതാണ് എന്നാൽ ഇത്തരത്തിൽ അസുഖം ബാധിച്ചവർക്ക് മാത്രമല്ല പലപ്പോഴും അവരുടെ കുടുംബാംഗങ്ങൾക്കും നിരാശാഭരിതരായി  ഇരിക്കുന്ന അവരുടെ വ്യക്തിബന്ധങ്ങൾക്കും പാലിയേറ്റീവ് കെയർ സേവനം ആവശ്യമായി വരുന്നുണ്ട്.വെറും പരിചരണവും ശുശ്രൂഷയും മാത്രമല്ല ഓരോ പാലിയേറ്റീവ് കെയർ വോളണ്ടിയർമാരും ചെയ്യുന്നത് പരിചരണവും സ്വാന്തനവും സ്നേഹവും നിറഞ്ഞ സംരക്ഷണമാണ്. പാലിയേറ്റീവ് കെയർ എന്ന ആശയത്തിന് പൂർണത അസുഖത്തിന് നിരാശയ്ക്ക് പുറമേ ഒറ്റപ്പെടൽ, അകാരണമായ ദേഷ്യം, വിഷാദം, മരണചിന്ത തുടങ്ങിയവയും രോഗികളെ വേട്ടയാടും ഇത്തരം സാഹചര്യത്തിലാണ് സ്നേഹംനിറഞ്ഞ പരിചരണം അനിവാര്യമായി വരുന്നത്. എന്നാൽ പാലിയേറ്റീവ് കെയർ എന്നത് വെറും സ്നേഹംനിറഞ്ഞ സംരക്ഷണം മാത്രമല്ല, രോഗികളുടെ വൈകാരിക സാമൂഹിക പ്രശ്നങ്ങൾക്കു കൂടി പരിഹാരമാകുന്ന സമ്പൂർണ പരിചരണം പാലിയേറ്റീവ് നൽകുന്നുണ്ട്.മരണം മുഖാമുഖം കാത്തുകിടക്കുന്ന രോഗികൾക്ക് പാലിയേറ്റീവ് കെയർ നൽകുന്ന ജീവിതത്തോടുള്ള പ്രചോദനമാണ് പാലിയേറ്റീവ് കെയറിന്റെ കഴിവ്.റേഡിയോതെറാപ്പി, കീമോതെറാപ്പി,സർജറി തുടങ്ങിയ ചികിത്സാ സമയങ്ങളിൽ പാലിയേറ്റീവ് കെയറിന്റെ സാന്നിധ്യം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. തിരഞ്ഞെടുക്കപ്പെട്ടതും പരിശീലനം സിദ്ധിച്ചതും ആയ വളണ്ടിയർമാരാണ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ ഈ സംഘത്തിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ സേവനം ഉറപ്പു വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗികൾക്ക് ആശുപത്രികളിൽ ലഭിച്ചുവരുന്നത് പോലുള്ള നിലവാരമുള്ളതും ആധികാരികവും ശാസ്ത്രീയവുമായ പരിചരണം ഉറപ്പുവരുത്തുവാൻ സാധിക്കുന്നു. ഇതോടൊപ്പം തന്നെ ഇവർക്ക് കൗൺസിലിങ്ങും നൽകുന്നുണ്ട് .കാലം പലതിനെയും സാക്ഷിനിർത്തി മുന്നേറുമ്പോൾ പാലിയേറ്റീവ് കെയർ എന്ന ആശയം നമ്മുടെ കേരളത്തെലും പരമപ്രധാനമായ ഒരാവശ്യമായി തന്നെ മാറിക്കഴിഞ്ഞു. രോഗങ്ങൾ പിടിപെട്ട ആയിരങ്ങളുടെ കണ്ണീർ തുടക്കാൻ പാലിയേറ്റീവ് കെയറിന് സാധിക്കുന്നുണ്ട്. 2019ലെ പാലിയേറ്റീവ് കെയർ ദിനത്തിൻറെ ശ്രദ്ധയാകർഷിക്കുന്ന ഒരു ആശയമാണ് കൗമാര തുടിപ്പുകൾ ആയ ഓരോ വിദ്യാർത്ഥികളും യുവജനങ്ങളും ഈ മേഖലയിലേക്ക് ഇറങ്ങിയിട്ടുള്ളത്.ജില്ലയിൽ പാലിയേറ്റീവ് കെയറിനു വേണ്ടി രജിസ്റ്റർ ചെയ്തവർ = 5126 പേരാണ് ഇതിൽ 90% യുവജനങ്ങളാണ്. വയനാട്ടിൽ 
എല്ലാമാസവും 3530 ഓളം രോഗികൾക്ക് വീടുകളിൽ ചെന്ന് പാലിയേറ്റിവ് കെയർ പരിചരണം നല്കുന്നു. ഈ വർഷം രജിസ്റ്റർ ചെയ്ത കിഡ്നി രോഗികൾ  510,
ക്യാൻസർ  1866,
പക്ഷാഘാതം962,
നട്ടെല്ലിന് ക്ഷതം സംഭവിച്ചവർ  220,
ഫിസിയോ തെറാപ്പി
ആവശ്യമുള്ളവർ  730,
വിദഗ്ധ  പരിചരണം ആവശ്യമുള്ളവർ  1036, മൂത്രത്തിന് ട്യൂബ് 
ഇട്ടവർ 410,
ഇത്രയധികം പേരാണ്  പാലിയേറ്റീവ് കെയറിന്റെ സ്വാന്ത്വന പരിചരണത്തിൽ ആശ്വാസം 
കണ്ടെത്തുന്നവർ.
കൂടാതെ ആവശ്യമുള്ള മരുന്നുകൾ എത്തിച്ചു കൊടുക്കുക, ഡയാലിസ് ചെയ്യാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന ഏതാനും രോഗികൾക്ക് സുമനസുകളുടെ സഹായത്തോടെ സഹായം എത്തിക്കുക, ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന രോഗികൾക്ക് കിറ്റുകൾ എത്തിച്ചു നല്കുക,നിർദ്ധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങളും കുട,ബേഗ്, വസ്ത്രങ്ങൾ എന്നിവ നല്കുക, ഡസ്സ് ബേങ്ക് സംവിധാനത്തിലൂടെ വസ്ത്രങ്ങൾ സംഭരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുക, ആവശ്യമുള്ളവർക്ക് രക്തം നല്കുക, വെള്ളപ്പൊക്ക ദുരിതം നേരിട്ടപ്പോൾ കൂട്ടായ്മയിലൂടെ  വളരെയേറെ സഹായങ്ങളും ദുരിതാശ്വാസങ്ങളും  ചെയ്തു കൊടുക്കുക, എല്ലാ സ്ഥലങ്ങളിലും രോഗികളുടെ മാനസികോല്ലാസത്തിനു വേണ്ടി സംഗമങ്ങൾ നടത്തുകയും വിവിധ കലാപരിപാടികൾ നടത്തുകയും  ചെയ്യുന്നു.  സദ്യകളും സമ്മാനങ്ങളും നല്കുകയും ജില്ലാ ലീഗൽ അതോറിറ്റി ചെയർമാൻ പോലെയുള്ള വിശിഷ്ഠ വ്യക്തികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് രോഗികൾക്ക് സംവദിക്കാനും അവരുടെ ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കാനുമുള്ള അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.           രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ചെറിയ വരുമാനം ലക്ഷ്യം വച്ച് സോപ്പു പൊടി ,ഹാന്റ് വാഷ്, ഡിഷ് വാഷ് ,ഫെനോയിൽ തുടങ്ങിയ നിർമ്മിക്കുന്നതിൽ പരിശീലനം നല്ക്കുക, വിദ്യാർത്ഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും പാലിയേറ്റീവ് കെയറിൽ പരിശീലനം നല്കുക,ഇതിന്റെ പ്രതിഫലനമെന്നോണം വിവിധ സർക്കാർ സ്കൂളുകൾ, കോളേജുകൾ, നേഴസിംഗ് സ്കൂളുകൾ, WMO സ്കൂൾ ,ഓറിയൻറൽ ഹോട്ടൽ മാനേജ്മെൻറ്, പോളിടെക്നിക്, നവോദയ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറിലേറെ വിദ്യാർത്ഥികൾ പാലീയേറ്റിവ്  പ്രവർത്തനങ്ങളിൽ പങ്കാളികളാവാറുണ്ട്
   . ബത്തേരി താലൂക്ക് ആശുപത്രിയിൽ ആറ് ബെഡ്ഡുകളുള്ള പാലിയേറ്റീവ് വാർഡ് ഒരുക്കുകയും അവിടെ അഡ്മിറ്റാകുന്ന രോഗികളുടെ എല്ലാ കാര്യങ്ങളും ഇവർ തന്നെ ഏറ്റെടുത്തു ചെയ്യുന്നു. മുഴുവൻ സമയവും വളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കുന്നു. വൈത്തിരി ആശുപത്രിയിലും ഇതുപോലെ പ്രവർത്തിക്കുന്നു. വിവിധ സ്ഥലങ്ങളിൽ സൈക്യാട്രി ഒ.പി.യിൽ എത്തുന്ന മുഴുവൻ രോഗികൾക്കും ചായയും ലഘുഭക്ഷണവും നല്കുന്നു. വിദ്യാർത്ഥികൾ കൂടാതെ ജില്ലയിൽ പരിശീലനം ലഭിച്ച മുന്നൂറോളം യുവതീ യുവാക്കൾ ഉൾപ്പെടുന്ന വളണ്ടിയർമാർ ഇവർക്ക് കരുത്തായുണ്ട്. പ്രൈമറി തലത്തിൽ കൃത്യമായി ആഴ്ചയിൽ നാലു വീതം ഹോം കെയറും ഒരു ദിവസം പാലിയേറ്റീവ് ഒ.പി.യും നടത്തുന്നതിനും സെക്കണ്ടറി തലത്തിൽ നടത്തുന്ന ഹോം കെയറിലും ,ഫിസിയോ തെറാപ്പി ഹോം കെയറിലും ഒ.പിയിലും ഈ വളണ്ടിയർമാരുടെ നിസ്വാർത്ഥ സേവനം ലഭിക്കുന്നു. ചില രോഗികളുടെ വീടുകളിൽ വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും  വളണ്ടിയർമാർ സഹായിക്കുന്നു. രോഗിയുടെ ശാരീരികവും മാനസികവും സാമ്പത്തികവും ആത്മീയവും സാമൂഹികവുമായ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുകയും വേണ്ട സഹായങ്ങളും ചെയ്തു കൊടുക്കുന്നു. ഇതാണ് പാലീയേറ്റീവ് കേരളത്തിൽ വിജയം കണ്ട പാലിയേറ്റീവ് കെയർ എന്ന ആശയത്തിന്റെ പ്രസക്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *