September 23, 2026

മീനങ്ങാടി ജി.എൽ. പി. എസിൽ പഠനോത്സവം: വിളംബര ജാഥ നടത്തി.

0
IMG-20190131-WA0025
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: 
കേരള സർക്കാർ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞത്തിന്റെ ഭാഗമായി വിദ്യാലയ – അക്കാദമിക മികവുകൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ജി.എൽ.പി എ സിൽ നടപ്പിലാക്കുന്ന പഠനോത്സവം 2019 ന്റെ ഭാഗമായി വിളംബര ജാഥ നടത്തി.
ജാഥ സുൽത്താൻ ബത്തേരി     എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. രാജേന്ദ്രൻ ഫ്ലാഗ് ഓഫ്‌ ചെയ്‌തു. ചടങ്ങിൽ മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  സി അസൈനാർ,വാർഡ് മെമ്പർ മിനി സാജു,  ഹെഡ്മിസ്ട്രസ് പി. ജി മേഴ്‌സി, പി. ടി. എ  പ്രസിഡന്റ്‌ സാബു സേവ്യർ,എസ്.എം. സി  ചെയർമാൻ ബിനോയ്‌ എന്നിവർ പങ്കെടുത്തു. മീനങ്ങാടി ടൗണിൽ നിന്നാരംഭിച്ച ജാഥ സ്കൂൾ അങ്കണത്തിൽ സമാപിച്ചു.പഠനോത്സവത്തോടനുബന്ധിച്ചു കുട്ടികളുടെ സർഗ്ഗശേഷി പ്രകടമാക്കുന്ന വിവിധ സ്റ്റാളുകൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *