April 21, 2026

നഗരസഭയുടെ അനുമതി കൂടാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച വസ്ത്ര വ്യാപാരസ്ഥാപനത്തിനെതിരെ പിഴ ചുമത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
അനധികൃത പരസ്യ ബോര്‍ഡ് പിഴ ചുമത്തി
കല്‍പ്പറ്റ നഗരസഭ പരിധിയില്‍ നഗരസഭയുടെ അനുമതി കൂടാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച വസ്ത്ര വ്യാപാരസ്ഥാപനത്തിനെതിരെ പിഴ ചുമത്തി.  അനധികൃത ബോര്‍ഡുകള്‍ നിശ്ചിത സമയത്തിനകം നീക്കം ചെയ്യണമെന്ന് നോട്ടീസ് നല്‍കിയിട്ടും ബോര്‍ഡ് നീക്കം ചെയ്യാത്തതിനാല്‍ നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബദറുദീന്‍, ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ കെ.ബി.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോര്‍ഡ് നീക്കം ചെയ്തത്. സ്ഥാപനത്തിനെതിരെ പതിനായിരം രൂപ പിഴയും 1180 രൂപ ബോര്‍ഡ് നീക്കം ചെയ്തയിനത്തില്‍ ചെലവ് തുകയും അടപ്പിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *