April 19, 2026

അഭിനന്ദനവുമായി എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീർ ശ്രീധന്യയുടെ വീട്ടിലെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാനത്ത‌് ആദ്യമായി  ആദിവാസി വിഭാഗത്തിൽനിന്നും  അഖിലേന്ത്യ സിവിൽ സർവീസ‌് പരീക്ഷ വിജയിച്ച  ശ്രീധന്യ സുരേഷിന‌് അഭിനന്ദനവുമായി എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീർ ശ്രീധന്യയുടെ വീട്ടിലെത്തി.   ചൊവ്വാഴ‌്ച്ച കൽപ്പറ്റ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ‌് സുനീർ എൽഡിഎഫ‌് നേതാക്കളോടൊപ്പം പൊഴുതന ഇടിയംവയലിലെ  വീട്ടിലെത്തിയത‌്. ശ്രീധന്യയും  അച്ഛൻ സുരേഷും അമ്മ കമലയും ചേർന്ന‌് സ്ഥാനാർഥിയെ സ്വീകരിച്ചു. ശ്രീധന്യയെ സുനീർ അഭിനന്ദിക്കുകയും പൊന്നടയണിയിച്ച‌് ആദരിക്കുകയും ചെയ‌്തു. ജീവിതപ്രയാസങ്ങൾക്കിടയിലും മകളെ പഠിപ്പിക്കാൻ കഠിനാധ്വാനം ചെയ‌്ത  മാതാപിതാക്കളെയും അഭിനന്ദിച്ചു. 15 മിനിട്ടോളം വീട്ടിൽ ചെലവഴിച്ചാണ‌്  മടങ്ങിയത‌്. എൽ.ഡി.എഫ‌് നേതാക്കളായ എം മധു, പി കെ മൂർത്തി, എം സെയ‌്ദ‌്, വി പി വർക്കി, കെ എം മനോജ‌് എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *