April 19, 2026

കര്‍മ്മോദയ ഓഫിസ് തുറന്നു

0
karmodaya
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവ സാനിധ്യമായ കര്‍മ്മോദയയുടെ വയനാട് ജില്ലാ ചാപ്റ്റര്‍ ഉദ്ഘാടനം കമ്പളക്കാട് നടന്നു. സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കര്‍മോദ ആരംഭിക്കുന്ന ആംബുലന്‍സ് സര്‍വീസിന്റെ താക്കോല്‍ദാനം അഹമ്മദ് താഴേക്കണ്ടി ഹാരിസ് കെ.എം.ആറിന് നല്‍കി നിര്‍വഹിച്ചു. പ്രദേശത്തെ നിര്‍ധന കുടുംബത്തിന് കര്‍മോദയ നല്‍കിയ പെട്ടിക്കടയുടെ താക്കോല്‍ദാനം റഹ്മാന്‍ ഏലംകുളവും നിര്‍വഹിച്ചു. കാരുണ്യമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ഡോ. പി വിജയന്‍ ആദരിച്ചു. പ്രവര്‍ത്തന ഫണ്ട് കൂപ്പണ്‍ വിതരണ ഉദ്ഘാടനം പി.ടി അഷ്‌റഫിന് കൈമാറി റസാഖ് പെരിങ്ങോളനും നിര്‍വഹിച്ചു. ചടങ്ങില്‍ കര്‍മോദയ പ്രസിഡന്റ് സുഭാഷ് ബാബു അധ്യക്ഷനായി. ചടങ്ങില്‍ പഞ്ചായത്തംഗം സുനീറ പഞ്ചാര, രവീന്ദ്രന്‍ വിജയ, ഹാരിസ് മാട്ടായി, ഷദ്ധീന്‍ തമ്മട്ടാന്‍, ഷൈജല്‍, ജമാല്‍ കൊപ്പരക്കോടന്‍, സലാം മാട്ര, മുത്തലിബ് പഞ്ചാര സംസാരിച്ചു. കര്‍മോദയ വയനാട് കണ്‍വീനര്‍ നഹീം ചെറുവനശ്ശേരി ചടങ്ങിന് സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *