April 18, 2026

ദേശീയ കരാട്ടെ സെമിനാർ നടത്തി

0
mty-karata-10
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ കിമുറ ഷോട്ടോറിയുകായ് കരാട്ടെ ഇന്ത്യയുടെ നേതൃത്വത്തിൽ
ദേശീയ കരാട്ടെ സെമിനാറും ബ്ലാക്ക് ബെൽറ്റ് ദാന ചടങ്ങും നടത്തി. സബ്
കലക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഇൻന്ത്യൻ ചീഫും ഏഷ്യൻ
റഫറിയുമായ സാക്കിർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ദേശിയ സെക്രട്ടറി കെ.ജെ.
ചാക്കോ, ജില്ലാ കമ്മിറ്റി അംഗം എം.ഡി. അനൂപ്, ടി.ജെ. ജോർജ്, ഒ.സി.
മഹേഷ്‌, ബാബു, വിനോദ്, ശരത്ത്, ജോയി എന്നിവർ പ്രസംഗിച്ചു.

ഇൻഡ്യൻ ചീഫും ഏഷ്യൻ റഫറിയുമായ സാക്കിർ ഹുസൈൻ, ചീഫ് ഇൻസ്ട്രക്ടറും
മാനന്തവാടിയിലെ കരാട്ടെ പരിശീലകനുമായ കെ.ജെ. ചാക്കോ എന്നിവർ സെമിനാറിന്
നേതൃത്വം നൽകി. ദ്വിദിന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. 2020
ഒളിമ്പിക്സിൽ കരാട്ടെ മത്സര ഇനമായതിനാൽ കരാട്ടെ പരിശീലനത്തിന്റ് പ്രസക്തി
വർദ്ധിച്ചിരിക്കുകയാണെന്ന് സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *