April 18, 2026

യു.പി.എ. അധികാരത്തിൽ വന്നാൽ സ്ത്രീ സംരക്ഷണവും വനിതാ സംവരണവും ഉറപ്പാക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
യു.പി.എ. അധികാരത്തിൽ വന്നാൽ സ്ത്രീ സംരക്ഷണവും വനിതാ സംവരണവും ഉറപ്പാക്കും.
കൽപ്പറ്റ: യു.പി.എ. സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ സ്ത്രീ സുരക്ഷയും വനിതാ സംവരണവും ഉറപ്പാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. 
  വയനാട്  പാർലമെന്റ് മണ്ഡലത്തിൽ യു.ഡി. എഫ്.  സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്   യു.ഡി. എഫ്. വനിതാ വിംഗിന്റെ നേതൃത്വത്തിൽ     കൽപ്പറ്റയിൽ നടത്തിയ  വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  .    കൽപ്പറ്റ വിജയ പമ്പ് പരിസരത്ത്   നടക്കുന്ന  പരിപാടിയിൽ നൂറ് കണക്കിന്  വനിതകൾ പങ്കെടുത്തു. .  കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ,  മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി മാരായ ഷെമീന ഷെഫീഖ് , ചമൻ ഫർസാന , അഡ്വ: ഫാത്തിമ റോഷ്ന, മുൻ മന്ത്രി ഡോ: എം.കെ. മുനീർ,  വനിതാ ലീഗ്  അഖിലേന്ത്യാ സെക്രട്ടറി  ജയന്തിരാജൻ, റഷീന അബ്ദുൾ ഖാദർ  തുടങ്ങിയവർ പ്രസംഗിച്ചു.  ജില്ലാ വനിതാ യു.ഡി. എഫ്. ചെയർപേഴ്സൺ ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ , കൺവീനർ ബഷീറ അബൂബക്കർ, എ.ഐ. സി.സി അംഗം കെ.സി.റോസക്കുട്ടി ടീച്ചർ, കെ.പി.സി.സി. നിരീക്ഷക ലാലി വിൻസന്റ്  തുടങ്ങിയവരും  പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *