April 20, 2026

റഫേൽ അഴിമതിയേക്കാൾ വലിയ അഴിമതിയാണ് ‘പ്രധാൻമന്ത്രി ഫസൽ ഭീമ യോജന. : പി സായ്നാഥ്

0
gnw-2
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:  മോഡി സർക്കാർ റഫേൽ അഴിമതിയേക്കാൾ വലിയ തട്ടിപ്പ‌് നടത്തിയ  വിള ഇൻഷൂറൻസ‌് പദ്ധതിയായ ‘പ്രധാൻമന്ത്രി ഫസൽ ഭീമ യോജന’ റദ്ദാക്കില്ലെന്ന കോൺഗ്രസ‌് പ്രഖ്യാപനം കർഷകരോടുള്ള വഞ്ചനയാണെന്ന‌് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ‌്നാഥ‌്.  പ്രധാൻമന്ത്രി ഫസൽ ഭീമ യോജന പദ്ധതി പരിശോധിക്കുമെന്ന‌് മാത്രമാണ‌് കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളത‌്.  കർഷക  ചൂഷണ നയങ്ങളുമായി കോൺഗ്രസ‌്  മുന്നോട്ട‌് പോകുമെന്നുതന്നെയാണ‌്  ഇത‌് വ്യക‌്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു‌.  പുൽപ്പള്ളിയിൽ എൽഡിഎഫ‌് കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക പാർലമെന്റിൽ സംസാരിക്കുകയായിരുന്നു സായിനാഥ‌്. റഫേൽ  ഇടപാടിൽ നടന്നതിനേക്കാൾ വലിയ തട്ടിപ്പാണ‌് ഈ ഇൻഷൂറൻസ‌് പദ്ധതി.  66000 കോടി രൂപയാണ‌് വിള ഇൻഷൂറൻസ‌ിന്റെ പ്രീമിയമായി വിവിധ സംസ്ഥാന സർക്കാരുകളും കേന്ദ്രവും ചേർന്ന‌് കുത്തക ഇൻഷൂറൻസ‌് കമ്പനികൾക്ക‌് അടച്ചത‌്. എത്രയാണോ ഇൻഷൂറൻസ‌് തുകയെന്നോ, കർഷകർക്ക‌് എത്രകിട്ടുമെന്നോ, ആര‌് നൽകുമെന്നോ എന്നത‌്‌ സംബന്ധിച്ചൊന്നും ഒരു വ്യക്തതയുമില്ല. ഈ പദ്ധതി റദ്ദാക്കുമെന്നായിരുന്നു കോൺഗ്രസ‌് പറയേണ്ടിയിരുന്നത‌്. ഇത്തരം തെറ്റായ നയങ്ങൾ മാറ്റണം. നരേന്ദ്രമോഡി ഭരണത്തിൽ കർഷകർ അവരുടെ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങുന്നത‌് കണ്ടു. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ‌് ഇത്തരമൊരു കർഷക മുന്നേറ്റമുണ്ടായത‌്. കർഷകർക്കുവേണ്ടി ഡോക്ടർമാർ, അഭിഭാഷകർ, വ്യാപാരികൾ, അഭിഭാഷകർ, യുവജനങ്ങൾ എന്നിവരെല്ലാം സമരത്തിനിറങ്ങി. 36 വർഷത്തെ തന്റെ മുംബൈ ജീവിതത്തിൽ ഈ അനുഭവം ആദ്യമാണ‌്.  കർഷകരുടെ പ്രശ‌്നങ്ങൾ പാർലമെന്റിൽ ചർച്ചപോലും ചെയ്യുന്നില്ല. ജിഎസ‌്ടി ബിൽ പാസാക്കാൻ സംയുക്ത പാർലമെന്റ‌് സമ്മേളനം അർധരാത്രിയിൽ ചേർന്ന‌്ചർച്ച നടത്തി. എന്നാൽ കാർഷിക ഉൽപ്പന്നങ്ങൾക്ക‌് ഉൽപ്പാദനചെലവിന്റെ 50 ശതമാനവും കൂടി ഉൾപ്പെടുത്തി താങ്ങുവില നിശ‌്ചയിക്കണമെന്ന സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട‌് ഒരുമണിക്കൂർ പാർലമെന്റിൽ ചർച്ചചെയ‌്തില്ല. സ്വമിനാഥൻ കമീഷൻ റിപ്പോർട്ട‌് നടപ്പാക്കുമെന്ന‌് പറഞ്ഞ‌് അധികാരത്തിൽ വന്ന ബിജെപി ഒരുവർഷം കഴിഞ്ഞപ്പോൾ ഇത‌് നടപ്പാക്കാനാവില്ലെന്ന‌് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന‌് കരുതിയല്ല ഈ വാഗ‌്ദാനം നൽകിയതെന്നായിരുന്നു പിന്നീട‌് ബിജെപി നേതാവ‌് നിധിൻ ഗഡ‌്ഗരി പറഞ്ഞത‌്. തങ്ങളങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു കേന്ദ്രകൃഷി മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ‌് വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല, നയങ്ങൾതമ്മിലുള്ള പോരാട്ടമാണ‌്. വയനാട്ടിൽ രാഹുൽ മത്സരിക്കുമ്പോൾ ചർച്ചചെയ്യേണ്ടത‌് കാർഷിക മേഖലയിലടക്കമുള്ള  കോൺഗ്രസ‌് നയങ്ങളും ഇടതുപക്ഷം ഉയർത്തുന്ന ബദൽനയങ്ങളുമാണെന്നും അദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *