റഫേൽ അഴിമതിയേക്കാൾ വലിയ അഴിമതിയാണ് ‘പ്രധാൻമന്ത്രി ഫസൽ ഭീമ യോജന. : പി സായ്നാഥ്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുൽപ്പള്ളി: മോഡി സർക്കാർ റഫേൽ അഴിമതിയേക്കാൾ വലിയ തട്ടിപ്പ‌് നടത്തിയ വിള ഇൻഷൂറൻസ‌് പദ്ധതിയായ ‘പ്രധാൻമന്ത്രി ഫസൽ ഭീമ യോജന’ റദ്ദാക്കില്ലെന്ന കോൺഗ്രസ‌് പ്രഖ്യാപനം കർഷകരോടുള്ള വഞ്ചനയാണെന്ന‌് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ‌്നാഥ‌്. പ്രധാൻമന്ത്രി ഫസൽ ഭീമ യോജന പദ്ധതി പരിശോധിക്കുമെന്ന‌് മാത്രമാണ‌് കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളത‌്. കർഷക ചൂഷണ നയങ്ങളുമായി കോൺഗ്രസ‌് മുന്നോട്ട‌് പോകുമെന്നുതന്നെയാണ‌് ഇത‌് വ്യക‌്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു‌. പുൽപ്പള്ളിയിൽ എൽഡിഎഫ‌് കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക പാർലമെന്റിൽ സംസാരിക്കുകയായിരുന്നു സായിനാഥ‌്. റഫേൽ ഇടപാടിൽ നടന്നതിനേക്കാൾ വലിയ തട്ടിപ്പാണ‌് ഈ ഇൻഷൂറൻസ‌് പദ്ധതി. 66000 കോടി രൂപയാണ‌് വിള ഇൻഷൂറൻസ‌ിന്റെ പ്രീമിയമായി വിവിധ സംസ്ഥാന സർക്കാരുകളും കേന്ദ്രവും ചേർന്ന‌് കുത്തക ഇൻഷൂറൻസ‌് കമ്പനികൾക്ക‌് അടച്ചത‌്. എത്രയാണോ ഇൻഷൂറൻസ‌് തുകയെന്നോ, കർഷകർക്ക‌് എത്രകിട്ടുമെന്നോ, ആര‌് നൽകുമെന്നോ എന്നത‌്‌ സംബന്ധിച്ചൊന്നും ഒരു വ്യക്തതയുമില്ല. ഈ പദ്ധതി റദ്ദാക്കുമെന്നായിരുന്നു കോൺഗ്രസ‌് പറയേണ്ടിയിരുന്നത‌്. ഇത്തരം തെറ്റായ നയങ്ങൾ മാറ്റണം. നരേന്ദ്രമോഡി ഭരണത്തിൽ കർഷകർ അവരുടെ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങുന്നത‌് കണ്ടു. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ‌് ഇത്തരമൊരു കർഷക മുന്നേറ്റമുണ്ടായത‌്. കർഷകർക്കുവേണ്ടി ഡോക്ടർമാർ, അഭിഭാഷകർ, വ്യാപാരികൾ, അഭിഭാഷകർ, യുവജനങ്ങൾ എന്നിവരെല്ലാം സമരത്തിനിറങ്ങി. 36 വർഷത്തെ തന്റെ മുംബൈ ജീവിതത്തിൽ ഈ അനുഭവം ആദ്യമാണ‌്. കർഷകരുടെ പ്രശ‌്നങ്ങൾ പാർലമെന്റിൽ ചർച്ചപോലും ചെയ്യുന്നില്ല. ജിഎസ‌്ടി ബിൽ പാസാക്കാൻ സംയുക്ത പാർലമെന്റ‌് സമ്മേളനം അർധരാത്രിയിൽ ചേർന്ന‌്ചർച്ച നടത്തി. എന്നാൽ കാർഷിക ഉൽപ്പന്നങ്ങൾക്ക‌് ഉൽപ്പാദനചെലവിന്റെ 50 ശതമാനവും കൂടി ഉൾപ്പെടുത്തി താങ്ങുവില നിശ‌്ചയിക്കണമെന്ന സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട‌് ഒരുമണിക്കൂർ പാർലമെന്റിൽ ചർച്ചചെയ‌്തില്ല. സ്വമിനാഥൻ കമീഷൻ റിപ്പോർട്ട‌് നടപ്പാക്കുമെന്ന‌് പറഞ്ഞ‌് അധികാരത്തിൽ വന്ന ബിജെപി ഒരുവർഷം കഴിഞ്ഞപ്പോൾ ഇത‌് നടപ്പാക്കാനാവില്ലെന്ന‌് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന‌് കരുതിയല്ല ഈ വാഗ‌്ദാനം നൽകിയതെന്നായിരുന്നു പിന്നീട‌് ബിജെപി നേതാവ‌് നിധിൻ ഗഡ‌്ഗരി പറഞ്ഞത‌്. തങ്ങളങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു കേന്ദ്രകൃഷി മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ‌് വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല, നയങ്ങൾതമ്മിലുള്ള പോരാട്ടമാണ‌്. വയനാട്ടിൽ രാഹുൽ മത്സരിക്കുമ്പോൾ ചർച്ചചെയ്യേണ്ടത‌് കാർഷിക മേഖലയിലടക്കമുള്ള കോൺഗ്രസ‌് നയങ്ങളും ഇടതുപക്ഷം ഉയർത്തുന്ന ബദൽനയങ്ങളുമാണെന്നും അദേഹം പറഞ്ഞു.


 ഇരു കുടുംബത്തിലെ യുവാവും യുവതിയും സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചു. ബത്തേരിക്കടുത്ത്   നായ്ക്കട്ടിയിൽ നൂൽപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സ്ഫോടന മുണ്ടായത്.   എളവൻ  ...
Read More
മാനന്തവാടി:മാനന്തവാടി തലശ്ശേരി റോഡില്‍ കുഴിനിലം പുത്തന്‍പുരയ്ക്ക് സമീപം കെ.എസ്. ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നാല്പതോളം  പേര്‍ക്ക്  പരിക്കേറ്റു.മാനന്തവാടിയില്‍ നിന്നും ഇരുട്ടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും,തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് ...
Read More
   തിരുനെല്ലി പഞ്ചായത്തിൽ കാറ്റിലും മഴയിലും നാല് വീടുകൾ തകർന്നു. രണ്ട് വീടുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്.  കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ ചേകാടി ആത്താറ്റ് കുന്ന് ...
Read More
തലപ്പുഴ കാട്ടേരികുന്ന് പുത്തേട്ട് വീട്ടില്‍ സലീമിന്റെ മകന്‍ ഷാഹുല്‍ ഹമീദ്(20) ആണ് പിടിയിലായത്.കഞ്ചാവ് ബീഡിയായും ചെറുപൊതികളായും പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന ഷാഹുലിനെ ആവശ്യക്കാരെന്ന നിലയില്‍ സമീപിച്ചാണ് കഞ്ചാവ് ...
Read More
വി.വി.അർജുൻ വിശ്വനാഥന് യു.എസ്. എസ്. സ്കോളർഷിപ്പ് കൽപ്പറ്റ : മീനങ്ങാടി മൈലമ്പാടി ഗോഖലെ നഗർ എ. എൻ. എം. യു.പി.  സ്കൂൾ  ഏഴാം ക്ലാസ് വിദ്യാർത്ഥി  വി.വി. അർജുൻ ...
Read More
വൈദ്യുതി മുടങ്ങും കണിയാമ്പറ്റ-കൂട്ടമുണ്ട 66 കെ.വി വൈദ്യുതി ലൈന്‍ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26 മുതല്‍ മെയ് 5 വരെ രാവിലെയും വൈകീട്ടും ഒരു മണിക്കൂര്‍ ...
Read More
ആദിവാസി ഭൂപ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന്  അഖിലേന്ത്യാ ക്രാന്തികാരി കിസാൻ സഭ സംസ്ഥാന പ്രസിഡണ്ട് സുകുമാരൻ അട്ടപ്പാടി.വയനാട് കലക്ട്രേറ്റിന് മുമ്പിൽ തൊവരിമല സമര സമിതി നടത്തുന്ന ...
Read More
 മലബാർ സംരംഭക കൂട്ടായ്മ 27-ന് വയനാട്ടിൽകൽപ്പറ്റ: കാർഷിക  മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാൻ പുത്തൻ ബിസിനസ് ആശയങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയം മുൻനിർത്തി കൽപ്പറ്റയിലെ ജൂനിയർ ചേംബർ ഇന്റർനാഷണൽ ...
Read More
. സി.വി.ഷിബു.കൽപ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ തൊവരിമലയിൽ മിച്ചഭൂമി കയ്യേറി സമരം നടത്തി വരികയും പിന്നീട് കുടിയിറക്കപെടുകയും ചെയ്ത സമരക്കാർ കളക്ട്രേറ്റിന് മുൻപിൽ നടത്തിവരുന്ന സമരം കരുത്താർജ്ജിക്കുന്നു. ബുധനാഴ്ച  വൈകിട്ട് അഞ്ചരയോടെയാണ് ...
Read More
കൽപ്പറ്റ: തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച്  ഭൂസമരസമിതി പ്രവർത്തകർ വയനാട്  കളക്ട്രേറ്റ് ഉപരോധിക്കുന്നു. സി പി ഐ എം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *