ബദൽ നയങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടത‌് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന‌് അശോക‌് ധാവ‌്ളെ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college
പുൽപ്പള്ളി: കാർഷികമേഖലയെ തകർക്കുന്ന നവ ഉദാരവൽക്കരണനയത്തിനെതിരെ ബദൽ നയങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടത‌് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന‌് ആൾ ഇന്ത്യ കിസാൻസഭ അഖിലേന്ത്യേ പ്രസിഡന്റ‌് അശോക‌് ധാവ‌്ളെ പറഞ്ഞു. വിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ നടത്തിയ കർഷക പാർലമെന്റ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു ധാവ‌്ളെ. കഴിഞ്ഞ 27 വർഷക്കാലം കർഷകരുടെ ജീവിതം ദുരിതപൂർണമാക്കിയത‌് ഈ നയങ്ങളാണ‌്. ഇനിയും ഈ രീതി തുടരാൻ അനുവദിക്കരുത‌്. നവ ഉദാരവൽക്കരണ നയങ്ങൾ മാറണം. കോൺഗ്രസും ബിജെപിയും ഈ നയം തുടരനാണ‌് ആഗ്രഹിക്കുന്നത‌്. ഈ നയത്തിന‌് മാറ്റം വരുത്താൻ ഇടതുപക്ഷത്തിനേ കഴിയൂ. കർഷക താൽപര്യം മുൻനിർത്തി സഹകരണപ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ഈ ബദൽ നയങ്ങൾ നടപ്പിലാക്കാനാണ‌് ഇടതുപക്ഷം ശ്രമിക്കുന്നത‌്. ബദൽ സാധ്യമാകും. രാജ്യത്ത‌് അധികാരത്തിലേറിയ കോൺഗ്രസ‌് സർക്കാർ ചെയ‌്ത ഏറ്റവും പ്രഥമമായ കുറ്റം ഭൂപരിഷ‌്ക്കരണ നിയമം നടപ്പാക്കാൻ ഒരിക്കലും മുന്നോട്ട‌് വന്നില്ല എന്നതാണ‌്. കേരളത്തിലെ എൽഡിഎഫ‌് സർക്കാരാണ‌് ഭൂപരിഷ‌്ക്കരണം നടപ്പിലാക്കി രാജ്യത്തിന‌് മാതൃകയായത‌്. കർഷകരെ ബലിയാടാക്കി കോർപറേറ്റ‌് കമ്പനികളെ സഹായിക്കുന്ന ഉദാരവത‌്കരണ നയങ്ങൾക്കെതിരെ ബദൽ നയത്തിനായി കൂടുതൽ പ്രക്ഷോഭം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയാണ‌് മുഖ്യശത്രുവെന്നുപറയുകയും ഇടതു പക്ഷത്തിനെതിരെ മത്സരിക്കുകയും ചെയ്യുകയാണ‌് കോൺഗ്രസ‌് അധ്യക്ഷൻ. കോൺഗ്രസിന്റെ കാപട്യമാണ‌് ഇവിടെ തെളിയുന്നത‌്. യഥാർശത്രു ആരെന്ന‌് കോൺഗ്രസും രാഹുൽഗാന്ധിയും വ്യക്തമാക്കണം. ബിജെപിയെ വളർത്തിയത‌് കോൺഗ്രസാണ‌്. കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതിയും ബിജെപിക്ക‌് വേരുണ്ടാക്കി.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുകാരാണ‌് ബിജെപിക്കാരായത‌്. എന്തുകൊണ്ട‌് കേരളത്തിൽ ബിജെപിക്ക‌് വളരാൻ കഴിയുന്നില്ല. എൽഡിഎഫ‌് ബിജെപിയെ തടയുന്നു. ബംഗാളിൽ 35 വർഷം ഇടതുപക്ഷം ഭരിച്ചപ്പോൾ ബിജെപിക്ക‌് വളരാൻ കഴിഞ്ഞില്ല. കോൺഗ്രസിൽനിന്നും വിഘടിച്ചുവന്ന മമത ബാനർജി അധികാരത്തിലേറിയശേഷമാണ‌് ബംഗാളിൽ ബിജെപി ശക്തി പ്രാപിച്ചത‌്. ത്രിപുരയിൽ കോൺഗ്രസ്സുകാർ ഒന്നടങ്കമാണ‌് ബിജെപിയായത‌്. ഇടതുപക്ഷം എല്ലാ കാലത്തും ബിജെപിക്കെതിരെ ശക്തമായ ചെറുത്തുനിൽപാണ‌് ഉയർത്തുന്നതെന്നും ധാവ‌്ളെ പറഞ്ഞു. "എതിരെ വരുന്നവരിൽ നിന്നും ഒഴിഞ്ഞുമാറില്ല, ബിജെപിയായാലും കോൺഗ്രസ‌് ആയാലും. വയനാട്ടിൽ ഇടതുപക്ഷം ഐക്യത്തിന്റെ കരുത്തിൽ വിജയിക്കും'–- എന്ന പിണറായി വിജയന്റെ വാക്കുകളാണ‌് തനിക്കും പറയനുള്ളതെന്ന‌് പറഞ്ഞാണ‌് ധാവ‌്ള പ്രസംഗം അവസാനിപ്പിച്ചത‌്.


 ചിലഞ്ഞിച്ചാൽ  മടവൂർ  സിഎം മെമ്മോറിയൽ  സെന്ററിന്റെ കീഴിൽ ഓഫ് ക്യാമ്പസ് ആയി  സ്കൂൾ പഠനത്തോടൊപ്പം  ഖുർആൻ മനഃപാഠമാക്കുന്നതിന്നു കുട്ടികൾക്ക് മദീനത്തു സി എം ചിലഞ്ഞിച്ചാൽ  അവസരം ഒരുക്കുകയാണ് ...
Read More
വൈത്തിരി: കണ്ണൂർ ജില്ലയിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണമടക്കമുള്ള ക്രിമിനൽ കേസ് ചാർജ്ജ് ചെയ്യണമെന്ന് ...
Read More
കൽപ്പറ്റ:അംഗവൈകല്യമുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സ്കോളർഷിപ്പ് 40% ത്തിനു മുകളിൽ അംഗവൈകല്യമുള്ള കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദാനന്തരബിരുദ തലത്തിലുള്ള മുഴുവൻ സമയ കോഴ്സുകൾക്കു മാത്രമേ ഈ സ്കോളർഷിപ്പ് ലഭിക്കുകയുള്ളു ...
Read More
   ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അമ്പലവയല്‍  ഗ്രാമ പഞ്ചായത്തിലെ ഒഴലക്കൊല്ലി, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ വടക്കനാട്, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ പുത്തൂര്‍വയല്‍, ...
Read More
       പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് റെയില്‍വെ ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ ജൂണ്‍ 22ന് രാവിലെ 10ന്  ലിനക്‌സ്, അപ്പാച്ചെ, മൈസ്‌ക്വല്‍, പി.എച്ച്.പി ...
Read More
 കല്‍പ്പറ്റ നിയോജകമണ്ഡലം പച്ചപ്പ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മാന്‍കൈന്റ്  ഫൗണ്ടേഷനുമായി ചേര്‍ന്ന് ജൂണ്‍ 22 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ 'സിവില്‍ സര്‍വ്വീസിലേക്ക് ...
Read More
മാനന്തവാടി: ചേര്യംകൊല്ലി മുണ്ടക്കുറ്റി പരേതനായ ചുള്ളിയാണ വീട്ടിൽ കണാരന്റെ ഭാര്യ ചീരു (80) നിര്യാതനായി.. മക്കൾ:നളിനി, ലീല, നാരായണി, ഗംഗാധരൻ, സുശീല, മിനി. മരുമക്കൾ: പുനത്തിൽ കൄഷ്ണൻ, കെ.വി.രാജൻ, ശാന്ത, രാജൻ, ബിനു, പരേതനായ ...
Read More
 നിരവിൽപ്പുഴ: കടയിൽ സാധനം പൊതിയുന്നതിനിടയിൽ വ്യാപാരി കുഴഞ്ഞ് വീണു മരിച്ചു. മട്ടിലയം കുറുപ്പം വീട്ടിൽ കെ.വി.കൃഷ്ണൻ (കിട്ടൻ -74) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള നിരവിൽപ്പുഴ ചുങ്കത്തെ കടയിലായിരുന്നു സംഭവം ...
Read More
- സതി രവീന്ദ്രനാഥ്മാനന്തവാടി: റിട്ട. അയുർവേദ മെഡിക്കൽ ഓഫീസർ തോണിച്ചാലിലെ വലിയ പുരയിൽ വി.പി. രവീന്ദ്രനാഥന്റെ ഭാര്യ സതി രവീന്ദ്രനാഥ് (64) നിര്യാതനായി.. മകൻ: വി.പി. മധു. മരുമകൾ: ജീജ ...
Read More
- ഗോവിന്ദൻ നമ്പ്യാർമാനന്തവാടി: തവിഞ്ഞാലിലെ കണ്ടത്താള്‍ കളത്തില്‍ പുത്തന്‍ വീട്ടില്‍ ആലഞ്ചേരി ഗോവിന്ദന്‍ നമ്പ്യാര്‍ (91) നിര്യാതനായി.. മക്കള്‍:പത്മനാഭന്‍, കുഞ്ഞികൃഷ്ണന്‍, സുലോചന, വനജാക്ഷി. മരുമക്കള്‍: ബാലകൃഷ്ണന്‍, ജയന്‍, ശ്യാമള, ഷീല.  ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *