April 21, 2026

കിടപ്പ് രോഗികള്‍ക്ക് വിഷു ഈസ്റ്റര്‍ സമ്മാനവുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്

0
PicsArt_03-13-12.25.36
By ന്യൂസ് വയനാട് ബ്യൂറോ
കിടപ്പ് രോഗികള്‍ക്ക് വിഷു ഈസ്റ്റര്‍ സമ്മാനവുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് 

കാവുംമന്ദം: ജീവിതം നാല് ചുമരുകള്‍ക്കുള്ളില്‍ ഹോമിക്കപ്പെട്ട കിടപ്പ് രോഗികള്‍ക്ക് വിഷു ഈസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് മാതൃകയായി.  പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, പാലിയേറ്റീവ് നഴ്സ് ജൂലി ജോര്‍ജ്ജിന് സമ്മാനക്കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ശാന്തി അനില്‍, സണ്ണി, നീതു ജിജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് എല്ലാ വിശേഷ ദിനങ്ങളിലും സ്നേഹ സമ്മാനങ്ങള്‍ കിടപ്പ് രോഗികള്‍ക്ക് എത്തിച്ച് നല്‍കാറുണ്ട്. സമ്മാനങ്ങള്‍ മുഴുവന്‍ രോഗികള്‍ക്കും പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തിച്ച് നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *