April 23, 2026

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ്. വാഹന പ്രചരണജാഥ പര്യടനം നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രചരണാര്‍ത്ഥം കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കെ പി സി സി വക്താവ് ജോസഫ് വാഴക്കന്‍ നയിച്ച വാഹന പ്രചരണജാഥ പര്യടനം നടത്തി. രാജ്യത്തിന്റെ രക്ഷകനാണ് വയനാട്ടില്‍ നിന്നും മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും വിശ്വസിക്കാന്‍ കൊള്ളുന്ന നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് ലോകനേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണ്. മോദി ഭരണത്തില്‍ കര്‍ഷകരടക്കം പൊറുതിമുട്ടുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. രാജ്യം മുഴുവന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനാണ് രാഹുല്‍ നേതൃത്വം നല്‍കുന്നത്. സി പി എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് ചുട്ട മറുപടി കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്. ഇന്ത്യയിലെ ജനങ്ങള്‍ ഒരു പ്രവാചനകനെ പോലെ നോക്കികാണുന്ന രാഹുല്‍ഗാന്ധിയെ സി പി എം എതിര്‍ക്കുന്നു. കാരണം നരേന്ദ്രമോദിയുമായി ചേര്‍ന്ന പിണറായി കൂട്ടുകെട്ടാണിതിന് പിന്നില്‍. ഇത് ശബരിമല വിഷയത്തില്‍ കണ്ടുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജാഥ കെ വി പോക്കര്‍ഹാജി ഉദ്ഘാടനം ചെയ്തു. എസ് എം റസാഖ് അധ്യക്ഷനായിരുന്നു. പഴകുളം മധു, എം എ ജോസഫ്, ഷംസുദ്ദീന്‍, വിന്‍സെന്റ്, പി സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *