May 10, 2026

ജോലിയിൽ കൃത്യനിഷ്ഠ പാലിച്ചില്ല : കൽപ്പറ്റ കെ.എസ്.ആർ.ടി.സി യൂണിറ്റിലെ എ.ടി.ഒ യെ സസ്‌പെന്റ് ചെയ്തു

0
ജോലിയിൽ കൃത്യനിഷ്ഠ പാലിച്ചില്ല : കൽപ്പറ്റ കെ.എസ്.ആർ.ടി.സി യൂണിറ്റിലെ എ.ടി.ഒ യെ സസ്‌പെന്റ് ചെയ്തു
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:മേലുദ്യോഗസ്ഥരുടെ അനുവാദമില്ലാതെയും, യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയും ലീവില്‍ പോകുന്നതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ  കെ.എസ്.ആര്‍.ടി.സി. യൂണിറ്റിലെ എ.ടി.ഒ. റ്റി.വി. കോശിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോര്‍പ്പറേഷന്റെ ഉത്തരവാദിത്വമുള്ള യൂണിറ്റോഫീസറായിരിക്കേ മേലുദ്യോഗസ്ഥരുടെ ഉത്തരവ് പാലിക്കാതേയും നിലവിലുള്ള നിര്‍ദ്ദേശങ്ങളെ മറികടന്നും യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ലീവില്‍ പോകുന്നതുമായി ബദ്ധപ്പെട്ട് പല തവണ താക്കീതും, റിപ്പോര്‍ട്ടും ചെയ്തിരുന്നുവെങ്കിലും മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ വീണ്ടും ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നു വരുന്നതായും, മിക്കവാറും ദിവസങ്ങളിലും യൂണിറ്റില്‍ ഹാജരാകാതിരിക്കുകയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റ്റി.വി.കോശിക്കെതിരെ കെ.എസ്.ആര്‍.ടി.സി.സി വിജിലന്‍സ് ഡയറക്ടര്‍  അച്ചടക്ക നടപടി സ്വീകരിച്ചത്.ഇത്തരം പ്രവൃത്തി ഗുരുതരമായ ഔദ്യോഗിക കൃത്യവിലോപവും അച്ചടക്ക ലംഘനവുമായി പ്രഥമദൃഷ്ട്യാ ബോധ്യമായതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *