June 21, 2026

മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാളും ഞായറാഴ്ച

0
photo-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 


മാര്‍ ഈവാനിയോസ് വലിയ മെത്രാപ്പോലീത്തായുടെ 66-ാം ഓര്‍മ്മപ്പെരുന്നാളും, അനുസ്മരണ പദയാത്രയും- പേര്യയില്‍
മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപക പിതാവും, ദൈവദാസനുമായ മാര്‍ ഈവാനിയോസ് വലിയ മെത്രാപ്പോലീത്തായുടെ 66-ാം ഓര്‍മ്മപ്പെരുന്നാളും   അനുസ്മരണ പദയാത്രയും മാനന്തവാടി വൈദിക ജില്ലയുടെ
ആഭിമുഖ്യത്തില്‍ പേര്യ സെന്റ് പോള്‍ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ 21 ഞായറാഴ്ച നടത്തപ്പെടും. ആദ്യമായാണ് പേര്യ എന്ന കുടിയേറ്റമേഖലയില്‍ കത്തോലിക്കാസഭയുടെ ഈ മേഖലാ സംഗമം നടക്കുന്നത് .രാവിലെ 9 മണിക്ക് മാനന്തവാടി മേഖലയിലെ വിവിധ മലങ്കര കത്തോലിക്കാ ദേവാലയങ്ങളിലെ
വിശ്വാസികള്‍ അണിനിരക്കുന്ന അനുസ്മരണ പദയാത്ര മാര്‍ ഈവാനിയോസ് തിരുമേനിയുടെ ഛായചിത്രവും വഹിച്ച് പേര്യ ടൗണില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് പേര്യ ദേവാലയത്തില്‍ നടക്കുന്ന സമൂഹ ബലിക്ക് മാനന്തവാടി പ്രോട്ടോവികാരി ഫാ.ലൂക്കോസ് പളളിപടിഞ്ഞാറ്റേതില്‍, ഫാ.തോമസ് കല്ലൂര്‍, ഫാ.വര്‍ഗ്ഗീസ് കടയ്‌ക്കേത്ത്, ഫാ.വര്‍ഗ്ഗീസ് ചങ്ങനാമഠം, ഫാ.സാമുവല്‍ ഒ.ഐ.സി, ഫാ.വര്‍ഗ്ഗീസ് കണിയാംപറമ്പില്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥനയും, അനുസ്മരണ പ്രഭാഷണവും, മികച്ച വിദ്യാര്‍ത്ഥികള്‍ക്കുളള അവാര്‍ഡും നല്‍കപ്പെടും. എം.സി.എ. മാനന്തവാടി മേഖലയുടെ ജീവകാരുണ്യനിധിയുടെ
നറുക്കെടുപ്പും നടത്തപ്പെടും. പേര്യ ഇടവക വികാരി ഫാ.തോമസ് കല്ലൂരിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് പരിപാടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *