April 19, 2026

സി.പി.ഐ. എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

0
IMG-20171211-WA0006
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സി.പി.ഐ. എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല ഷട്ടിൽ ടൂർണമെന്റ് നടത്തി. മാനന്തവാടി ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെൻസ് സിംഗിൾസ് വിഭാഗത്തിൽ എസ്.സന്തോഷ് വിന്നറും, ഇമ്മാനുവൽ മാത്യു റണ്ണർ അപ്പുമായി. ഡബിൾസ് വിഭാഗത്തിൽ ഷനോജ്, റിജിൽ റോഷ് എന്നിവരടങ്ങുന്ന ടീം വിന്നറും ,സന്തോഷ്, മിഥുൻ എന്നിവരടങ്ങിയ ടീം റണ്ണർ അപ്പുമായി.  ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. സജിത് പ്രൈ സ്മണി വിതരണം ചെയ്തു. സി.പി.ഐ.എം.മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം. വർക്കി, പി.ടി.ബിജു, എം. റെജീഷ്, അബ്ദുൾ ആസിഫ്, കെ.ടി.വിനു,എ.ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ, രാജൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *