April 15, 2026

സൗജന്യ വാതരോഗ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു

0
03-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ശാന്തിഗിരി ആയുര്‍വ്വേദ ആന്റ് സിദ്ധവൈദ്യശാലയുടേയും മേപ്പാടി വികസന സമിതിയുടേയും നേതൃത്വത്തില്‍ നടത്തിയ സൗജന്യ വാതരോഗ നിര്‍ണ്ണയ ക്യാമ്പും മരുന്നുവിതരണവും ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില തോമസ് ഉദ്ഘാടനം ചെയ്തു. മേപ്പാടി വികസന സമിതി പ്രസിഡന്റ് പി.മുസ്തഫ അധ്യക്ഷത വഹിച്ചു. വികസന സമിതി സെക്ര'റി ഡി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു.ആതുര സേവനരംഗത്ത് ശാന്തിഗിരിയുടെ പ്രവര്‍ത്തനം നിസ്തുലമാണ്.ആയുര്‍വ്വേദത്തേയും,സിദ്ധവൈദ്യത്തേയും സംയോജിപ്പിച്ചുകൊണ്ടുള്ള ശാന്തിഗിരിയുടെ നവീന ചികിത്സാസമ്പ്രദായം ഏത് പഴകിയ രോഗങ്ങളേയും ഭേദമാക്കുവാന്‍ പര്യാപ്തമാണ്.ആശ്രമാന്തരീക്ഷത്തില്‍ അതീവ പരിശുദ്ധിയോടെ പ്രാര്‍ത്ഥനാപൂര്‍വ്വം നിഷ്ഠയോടെ തയ്യാറാക്കുന്ന ഔഷധങ്ങള്‍ രോഗനിവാരണം ത്വരിതപ്പെടുത്തുന്നു. 6-ാംവാര്‍ഡ് മെമ്പര്‍ ടി.ഹംസ,സീനിയര്‍സിറ്റിസ കെ.എം.രാഘവന്‍മാസ്റ്റര്‍,വികസനസമിതി രക്ഷാധികാരി അഷ്‌റഫ് എടനിക്കല്‍,ജില്ലാമാനേജര്‍ ശാന്തിഗിരി എന്‍.ശിവാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.മേപ്പാടി ശാന്തിഗിരി പി.കെ.ഹരീഷ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *