ക്‌ളീൻ വായനാട് – നിറസാന്നിധ്യവുമായി ജെ സി ഐ കൽപ്പറ്റ
കൽപ്പറ്റ : വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടത്തിന്റെയും കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലീൻ വയനാട് ശുചീകരണ പ്രവർത്തിയിൽ ജെ.സി.ഐ കൽപ്പറ്റ നിറഞ്ഞ സാന്നിധ്യമായി.കൽപ്പറ്റ പള്ളിത്താഴെ ഭാഗത്തുള്ള തോടിന്റെ ഇരുവശങ്ങളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ശുചീകരിച്ചു.വിവിധ ഗവൺമെന്റ് ഓഫീസ് ജീവനക്കാർ, എൻഎസ്എസ് വണ്ടീയർമായർ എന്നിവർക്കൊപ്പമായിരുന്നു ക്‌ളീനിംഗ് പ്രവർത്തികൾ.പ്രസിഡന്റ് കെവി വിനീത് നേതൃത്വം നൽകി.ഷംസുദീൻ, ഉസ്മാൻ, ജിഷാദ്, ഷമീർ എന്നിവർ വിവിധ ഗ്രൂപ്പുക്കൾക്ക് നേതൃത്വം നൽകി.





Leave a Reply