April 29, 2024

വയനാട് നടവയൽ നെയ്ക്കുപ്പ നരസിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രദേശവാസികളെ ഒഴുപ്പിച്ചു.

0
Img 20190819 Wa0137.jpg
കൽപ്പറ്റ: വയനാട് നടവയൽ നെയ്ക്കുപ്പ നരസിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രദേശവാസികളെ ഒഴുപ്പിച്ചു. നെയ്ക്കുപ്പ, പേരൂർ കോളനികളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അമ്പതോളം കുടുംബങ്ങളെ മാറ്റി.ഞായറാഴ്ച്ച അർധരാത്രിയോടെയാണ് പുഴയിൽ ജലനിരപ്പ് ഉയർന്നത്. പുഴക്കൽ – കേണിച്ചിറ റോഡിലും വെള്ളം കയറി. രാത്രിയിൽ ബത്തേരി , വാകേരി ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതാണ് പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് കരുതുന്നത്. എന്നാൽ വാകേരി ഭാഗത്ത് വലിയ മണ്ണിടിച്ചിലുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *