April 15, 2026

തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി ലഭിക്കുന്നില്ല; കല്‍പ്പറ്റ ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് പട്ടിണി മാര്‍ച്ച്

0
02-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ദേശീയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രഗവണ്‍മെന്റ് തകര്‍ക്കുന്നതിനായി ബോധപൂര്‍വ്വം നടത്തുന്ന ഇടപെടലിന്റെ ഭാഗമാണ് തൊഴിലാളികളുടെ കൂലി നല്‍കാത്തത്.ഈ പദ്ധതി കേരളത്തില്‍ തുടക്കം കുറിച്ച വയനാട് ജില്ലയില്‍ കല്‍പ്പറ്റ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത്.തൊഴിലുറപ്പ് കൂലി നല്‍കുന്നത് പൂര്‍ണ്ണമായി ബാങ്ക് വഴിയായതിനാല്‍ തൊഴിലാളികള്‍ കൂലിക്കായി ദിവസംതോറും ബാങ്കില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ് ഉള്ളത്.നാല് മാസത്തെ കൂലി നല്‍കാത്തതിനാല്‍ പലതൊഴിലാളികളും ഈ തൊഴില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്.ജൂണ്‍ മാസം വരെയുള്ള ആറ് മാസത്തെ കൂലി നല്‍കാത്തതിനാല്‍ യൂണിയന്‍ അതിശക്തമായ പ്രക്ഷോഭം ഏറ്റെടുത്തതിന്റെ ഫലമായി ആഗസ്റ്റ് മാസം അവസാനം കൂലി നല്‍കുകയാണ് ഉണ്ടായത്.ആദിവാസികള്‍ ഉല്‍പ്പെടുന്ന ഏറ്റവും ദരിദ്രരായ തൊഴിലാളികള്‍ക്ക് വയനാട് ജില്ലയില്‍ മാത്രം 29 കോടി രൂപ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വന്‍ ഇളവുകളാണ് നല്‍കുന്നത്.ബജറ്റില്‍ 100 തൊഴില്‍ ദിനങ്ങള്‍ക്കാവശ്യമായ ഫണ്ട് വകയിരുത്താത്തത് ഈ പദ്ധതി അട്ടിമറിക്കുന്നതിന്റെ തെളിവാണ് 42 തൊഴില്‍ ദിനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയത്.ഇപ്പോള്‍ 360 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും 832 കോടി രൂപ ലഭിക്കാനിരിക്കുകയാണ്. കല്‍പ്പറ്റ ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാസെക്രട്ടറി എ.എന്‍.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.പി.എം.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.പി.സി.ഹരിദാസന്‍ സ്വാഗതം പറഞ്ഞു.എം.മധു,വി.പി.ശങ്കരന്‍ നമ്പ്യാര്‍,കെ.മുരളീധരന്‍,സിറിള്‍ഡിക്കോസ്ത,കെ.വി.രവീന്ദ്രന്‍,വി.എന്‍.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കെ.അബൂബക്കര്‍ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *