May 4, 2024

മെഡിക്കല്‍ കോളേജ് നിര്‍മ്മാണം വൈകുന്നതിനെതിരെ കിസാന്‍ജനതയുടെ യാചനാ സമരം

0
05 1
കല്‍പ്പറ്റ:വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം വൈകുന്നതിനെതിരെ കിസാന്‍ജനത ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ യാചനാസമരം നടത്തി.കല്‍പ്പറ്റ ശാന്തി ആന്റ് പാലിയേറ്റീവ് കെയര്‍ സെക്രട്ടറി ഗഫൂര്‍ താനേരി ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലയില്‍ ജനങ്ങള്‍ക്ക് അപകടം സംഭവിച്ചാലും ഗുരുതരമായ രോഗം ബാധിച്ചാലും മികച്ച ചികിത്സാസൗകര്യത്തിനായി 125-ഓളം കി.മീ.ദൂരെയുള്ള കോഴിക്കോട്ടുനിന്നും ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സുവരുത്തിവേണം കോഴിക്കോട് എത്തിക്കുവാന്‍.ഇതിന് 15000 രൂപ ചിലവ് വരും.ഇതിന് നിവൃത്തി ഇല്ലാത്തവര്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്നു.അപകടത്തില്‍ പെടുവരെ കോഴിക്കോട് ആശുപത്രിയിലെത്തിക്കുവാന്‍ ആറുമണിക്കൂറോളം സമയം വേണ്ടി വരുന്നു.ഈ സമയംകൊണ്ട് അപകടത്തില്‍പ്പെട്ട രോഗി ചോര വാര്‍ന്നുമരിക്കുന്നു.ഇതിന് പരിഹാരമായി വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വന്നാല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കും.2012-ല്‍ പ്രഖ്യാപിച്ച് 2015-ല്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജിന്റെ തറക്കല്ല് മാത്രമാണുള്ളത്.മറ്റുജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തനം തുടങ്ങി.വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം വൈകുന്നതിനെതിരേയാണ് കിസാന്‍ ജനത യാചനാസമരം നടത്തിയത്.യാചനാസമരത്തിലൂടെ ലഭിച്ച പണം സര്‍ക്കാറിന് കൈമാറി.ജില്ലാപ്രസിഡന്റ് വി.പി.വര്‍ക്കി അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഒ.ദേവസി,യു.എ.ഖാദര്‍,ജോസ് പനമട,ഡി.രാജന്‍,പി.എം.ഷബീറലി,എം.കെ.ബാലന്‍,കെ.കെ.രവി,എന്‍.കെ.ബെി,പ്രകാശ് ചോമാടി,അദ്രുമന്‍ സാജിത്,ജെ.മാത്യൂസ്,പി.സി.മാത്യു,സി.ഒ.വര്‍ഗ്ഗീസ്,എം.വി.മണിയന്‍,എം.വര്‍ദ്ധമാനന്‍,സി.എം.കുര്യാക്കോസ്,ജോണ്‍ എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *