May 4, 2024

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി എസ്.ടി.യു സമരത്തിലേക്ക്; അഡ്വ.റഹ്മത്തുള്ള

0
07
കല്‍പ്പറ്റ: ദേശീയ തലത്തില്‍ എസ് ടി യു വിന്റെ അഭിപ്രായം എല്ലാ തൊഴിലാളിസംഘടനകളും ഉറ്റുനോക്കുകയാണ്.എസ് ടി യു വിന്റെ പ്രവര്‍ത്തകര്‍ സംഘടനയുടെ വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. പൊതു സമൂഹത്തിലും തൊഴിലാളികള്‍ക്കിടയിലും എസ്ടിയുവിന്റെ പ്രാധാന്യം വര്‍ദ്ധിച്ച് വരുകയാണെന്ന് സംസ്ഥാന എസ്ടിയു ജനറല്‍ സെക്രട്ടറി അഡ്വ.റഹ്മത്തുള്ള പ്രസ്താവിച്ചു.കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ചു വരുന്ന തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുംഅസംഘടിതമേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും എസ്ടിയു നടത്തുന്ന പ്രക്ഷോഭ ങ്ങളില്‍ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തില്‍എസ് ടി യു ജില്ലാ പ്രസിഡണ്ട് പി.വി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി.മൊയ്തീന്‍ കുട്ടി സ്വാഗതം പറഞ്ഞു. ചുമട്ട് തൊഴിലാളി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് വല്ലഞ്ചിറ, എസ്ടിയു സംസ്ഥാന വൈസ് പ്രസിണ്ട് പി.പി.എ കരീം, മുഹമ്മദ് ഇസ്മായില്‍, സി.മമ്മി, ടി.ഹംസ, കെ.പി.കുഞ്ഞുമുഹമ്മദ്, അബു ഗൂഡലായ്
, എം.പി.ഹംസ, ഇ.ബഷീര്‍, കെ.യു.സുലൈമാന്‍, പടയന്‍ ഇബ്രാഹീം, എന്‍.മുസ്തഫ, അബ്ദുള്ള വാരാംമ്പറ്റ, അബ്ദുറഹിമാ ന്‍ പുളിഞ്ഞാല്‍, അബ്ദുള്ള മീനങ്ങാടി, ഇ.അബ്ദുറഹിമാന്‍, കെ.ടി.ഹംസ, അലവി വടക്കേതില്‍, ഗഫൂര്‍ പടിഞ്ഞാറത്തറ, നസീമ മങ്ങാടന്‍, പി.കെ.ഹുസൈന്‍, കെ.ടി. യൂസഫ് എന്നിവര്‍ സംസാരിച്ചു.സി. കുഞ്ഞബ്ദുള്ള നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *