April 26, 2026

പൊതു വിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിൽ രക്ഷിതാക്കളുടെ പങ്ക് നിർണ്ണായകം -നാപ

0
IMG-20190826-WA0231.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: പൊതു വിദ്യാഭ്യാസ ശാക്തികരണ യജ്ഞം പുർണ്ണ തോതിൽ ലക്ഷ്യം കൈവരിക്കണമെങ്കിൽ രക്ഷിതാക്കളുടെ പങ്ക് നിർണ്ണായകമാണന്ന് നാഷണൽ പാരന്റ്സ് അസോസിയേഷൻ (നാപ) വയനാട് ജില്ലാ കമ്മിറ്റി നടത്തിയ വിദ്യാഭ്യസസെമിനാർ അഭിപ്രായപ്പെട്ടു'
ജിവൻ ജ്യോതി ഹാളിൽ നടന്ന സെമിനാർ സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.എൽ.സാബു ഉദ്ഘാടനം ചെയ്തു
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി, കെ.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.നാഷണൽ പാരന്റ്സ് അസാസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് താനാളുർമുഖ്യ പ്രഭാഷണം നടത്തി.
ഫാ: റോബിൻ രാജു, വി.സുരേഷ് കുമാർ, പി.മനോഹരൻ, വത്സമ്മ മാത്യു, ബീന ബിജു എ.കെ.ഹസ്സൻ എന്നിവർ സംസാരിച്ചു.
നാഷണൽ പാരന്റ്സ് അസോസിയേഷൻ (നാപ) വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി
വി.സുരേഷ് കുമാർ പ്രസിഡണ്ട്
ബിന ബീജു
എ.കെ.ഹസ്സൻ
വൈസ് പ്രസിഡണ്ടുമാർ
സി.അബ്ദുനാസർ
ജനറൽ സെക്രട്ടറി
സന്തോഷ് കല്ലോടി
പി.ഡി സൽമ
സെക്രട്ടറിമാർ
എം .ലതിക ബാലകൃഷ്ണൻ
ട്രഷറർ
എന്നിവരെ തെരെഞ്ഞെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *