April 27, 2024

സഭയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭക്ക് പിന്തുണ

0
Img 20190826 Wa0167.jpg
സഭാ വിരുദ്ധ പ്രസ്ഥാനങ്ങളോടും വ്യക്തി കളോടും ചേർന്ന് സഭാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ സഭാ നിയമമനുസരിച്ച് ഒരു സന്യാസിനിക്കെതിരെ  നടപടി സ്വീകരിച്ചതിന്റെ പേരിൽ ചില ചാനലുകളും ഓൺലൈൻ പത്രങ്ങളും സത്യവിരുദ്ധ പ്രസ്ഥാവനകളുമായി സഭയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപ ത സമിതി യോഗം ആവശ്യപ്പെട്ടു.12 മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരുന്നു യോഗത്തിൽ പങ്കെടുത്തത്. സത്യസന്ധമായി സേവനപാതയിലൂടെ സമർപ്പണ ജീവിതം നയിക്കുന്ന അനേകരെ മറന്നു കൊണ്ട് സഭാ വിരുദ്ധരുടെ പ്രത്യേക അജണ്ടയിൽ കുടുങ്ങി സഭയെ അവഹേളിക്കുന്നതിൽ ഹരം പൂണ്ട മാധ്യമങ്ങളെ ബഹിഷ്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ രൂപത പ്രവർത്തക സമിതിയെ യോഗം ചുമതലപ്പെടുത്തി.
കേരളത്തിലെ കത്തോലിക്ക സഭയെക്കതിരെ ശക്തമായ ഗൂഢാലോചന നടക്കുന്നതിന്റെ ഭാഗമായി മാനന്തവാടി രൂപ ത യും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇനിയും ഇത് തുടർന്നാൽ സമുദായ സ്നേഹികളായ  ക്രൈസ്തവവിശ്വാസികളായ ജനങ്ങൾക്ക് ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നൽകി.
സഭയുടെ നിയമമനുസരിച്ച് ജീവിക്കാൻ കഴിയാത്തവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.അത് സഭയിൽ തന്നെ നിന്നുകൊണ്ടല്ല, പുറത്തു പോയിട്ടാണ് വേണ്ടത്. എന്നാൽ വിശ്വാസികളെ തെറ്റദ്ധരിപ്പിക്കാനും സമർപ്പണ ജീവിതം നയിക്കുന്നവരെ അവഹേളിക്കാനും മുതിരുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും യോഗം തീരുമാനിച്ചു.
രൂപത പ്രസിഡന്റ് ഡോ.കെ.പി സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡയറക്ടർ ഫാ.ആന്റോ മമ്പള്ളി ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി. ജോർജുകുട്ടി വിലങ്ങപ്പാറ, സണ്ണി ചെറുകാട്ട്, ജോസ് കറുമ്പാലക്കാട്ട്, ജെയിംസ് മറ്റത്തിൽ, അഡ്വ.ഷാജി തോപ്പിൽ,വിൻസന്റ് ചാരുവേലിൽ, അഡ്വ.ഗ്ലാഡിസ് ചെറിയാൻ, മോളി കരിമ്പനാക്കുഴി, ലൗലി ഇല്ലിക്കൽ, സൈമൺ ആനപ്പാറ, തങ്കച്ചൻ കുറുമ്പാലക്കോട്ട, ജോയി ചെട്ടിമ ട്ടേൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *