April 25, 2026

പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗ് സെപ്റ്റംബർ മൂന്നിന്

0
By ന്യൂസ് വയനാട് ബ്യൂറോ

കിലയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ഇതുവരെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍, മാനസിക ശാരീരിക ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കായി നടത്തുന്ന പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗ് സെപ്തംബര്‍ 3 ന് രാവിലെ 9 ന് കല്‍പ്പറ്റ എം.സി. ഓഡിറ്റോറിയത്തില്‍ നടക്കും.  കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ അതത് പഞ്ചായത്തുകളില്‍ പേരു വിവരം നല്‍കണം. പഞ്ചായത്തുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ വിവരം ആഗസ്റ്റ് 31 നകം എം.എല്‍.എ. ഓഫീസില്‍ അറിയിക്കണം. ഫോണ്‍ 04936 207000, 9495478640. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *