April 27, 2024

രാഹുൽ ഗാന്ധി എം.പി. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം വയനാട്ടിൽ

0
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി നാളെ  മുതല്‍ 29 വരെ വയനാട് ജില്ലയിലെ പ്രളയബാധിതമേഖലകളില്‍ സന്ദര്‍ശനം നടത്തും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളിലെ വിവിധ ഗ്രാമീണപ്രദേശങ്ങളിലടക്കം രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തും. 27ന് ചൊവ്വാഴ്ച 12.15ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിക്കും. ഉച്ചക്ക് രണ്ട് മണിക്ക് മാനന്തവാടി തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളിയിലെ ദുരിതാശ്വാസക്യാംപില്‍ റിലീഫ് വസ്തുക്കളുടെ വിതരണം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് 2.50ന് കഴിഞ്ഞ ദിവസം അന്തരിച്ച ഐ എന്‍ ടി യു സി നേതാവ് യേശുദാസിന്റെ വീട് സന്ദര്‍ശിക്കും. 3.40ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് പ്രളയബാധിതമേഖലകള്‍ സന്ദര്‍ശിക്കും. വൈകിട്ട് 4.30ന് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ മക്കിയാട് ഹോളി ഫെയ്സ്  സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രളയബാധിതരും പഞ്ചായത്ത് ജനപ്രതിനിധികളും ഉള്‍പ്പെടുന്ന യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് 5.30 മുതല്‍ ആറ് മണി വരെ എടവക ഗ്രാമപഞ്ചായത്തിലെ ദുരിതബാധിത മേഖലയായ ചോമാടി കോളനിയിലും അദ്ദേഹം സന്ദര്‍ശനം നടത്തും. രാത്രി മാനന്തവാടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്ന രാഹുല്‍ഗാന്ധി 28ന് രാവിലെ 9.45ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബാവലി മീനംകൊല്ലി കോളനിയിലെ ദുരിതബാധിതമേഖലകളില്‍ പര്യടനം നടത്തും. തുടര്‍ന്ന് 11.05 മുതല്‍ മാനന്തവാടി പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ദ സന്ദര്‍ശിക്കും. തുടര്‍ന്ന് 12.05-ഓടെ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ ദുരിതബാധിത മേഖലയായ നടവയല്‍ നെയ്ക്കുപ്പ കോളനിയിലും, 1.25ന് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലും രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. ഉച്ചക്ക് ശേഷം 3.15ന് മുട്ടില്‍ ഡബ്ല്യു എം ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ദുരിതബാധിതരുമായി അദ്ദേഹം സംസാരിക്കും. ഉച്ചക്ക് 3.45ന് കല്‍പ്പറ്റ സിവില്‍സ്റ്റേഷന് സമീപം ഗൗതം ബില്‍ഡിംഗിലെ എം പി ഓഫീസ് ഉദ്ഘാടനം ചെയ്യും. പിന്നീട് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുറുമ്പാലക്കോട്ടയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് സെന്റ് ജൂഡ്‌സ് പാരിഷ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ അദ്ദേഹം ദുരിതബാധിതരുമായി സംസാരിക്കും. തുടര്‍ന്ന് വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ പള്ളിമദ്രസയില്‍ വെച്ച് ദുരിതബാധിതരെ കാണും. വൈകിട്ട് 6.10ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കളത്തെ ദുരിതാബാധിത മേഖലകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്ന രാഹുല്‍ഗാന്ധി 29ന് രാവിലെ 8.30ന് ജില്ലയിലെ യു ഡി എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് പൊഴുതനഗ്രാമപഞ്ചായത്തിലെ ആറാംമൈല്‍ കുറിച്യര്‍മലയിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലും, വൈത്തിരി ചാരിറ്റി സ്‌കൂളില്‍ ദുരിതബാധിതരെ സന്ദര്‍ശിച്ച ശേഷം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് യാത്രതിരിക്കുമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *