November 8, 2026

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള താലൂക്ക് കോഡിനേഷൻ റാലി വിജയിപ്പിക്കും.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻബത്തേരി:  പൗരത്വ ഭേദഗതി ബിൽ റദ്ദ് ചെയ്യുക എന്ന പ്രമേയവുമായി താലൂക്ക് മുസ്ലിം കോഡിനേഷൻ കമ്മിറ്റി ഇരുപത്തിയേഴാം തിയ്യതി വെള്ളിയാഴ്ച്ച 4 മണിക്ക്  സുൽത്താൻബത്തേരിയിൽ വച്ച് നടത്തുന്ന ബഹുജന റാലിയും, പൊതുസമ്മേളനവും വിജയമാക്കാൻ മുഴുവൻ വിശ്വാസികളും രംഗത്തിറങ്ങണമെന്നും, ഇക്കാര്യത്തിൽ മഹല്ല് ഖത്തീബ്, ഭാരവാഹികൾ തുടങ്ങിയവർ സജീവമായി ഇടപെടണമെന്നും സുൽത്താൻബത്തേരി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ  പ്രസിഡണ്ട് മുസ്തഫ ദാരിമി, സെക്രട്ടറി സൈദ് മുഹമ്മദ് മുസ്ലിയാർ പഴേരി, വി, കെ ഹംസ മുസ്ലിയാർ, ഉമ്മർ ഫൈസി. ഷഹീർ ഫൈസി ,  റഫീഖ് ഫൈസി, സക്കരിയ വാഫി, ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *