May 9, 2026

വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

0
By ന്യൂസ് വയനാട് ബ്യൂറോ


സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ്ടുവാണ്  വിദ്യാഭ്യാസയോഗ്യത. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  6 മാസമാണ് കോഴ്സിന്റെ കാലാവധി.  കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 30 പേര്‍ക്കാണ് പ്രവേശനം.  അതിനൂതന സോഫ്റ്റ്വെയറുകളില്‍ പരിശീലനം നല്‍കും.  നവംബര്‍ 30ന് 30 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്.
അപേക്ഷ ഫോറം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org    ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം ഫോണ്‍:  0484 2422275, 2422068 (കൊച്ചി), 0471 2726275 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *