May 6, 2024

,’അമ്മയുടെ നെഞ്ചിലെ തീ ” ചിത്രകാരൻ പി.ബി സന്തോഷ് കുമാറിന്റെ ചിത്ര പ്രദർശനം തുടങ്ങി.

0
Mg 5876.jpg
മാനന്തവാടി:  ചിത്രകാരൻ പി.ബി സന്തോഷ് കുമാറിന്റെ ചിത്ര പ്രദർശനം |,'അമ്മയുടെ നെഞ്ചിലെ തീ " മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ പ്രശസ്ത കവിയും നിരൂപകനുമായ ശ്രീ: കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു കളറു കാണാനുള്ള ശേഷിയില്ലാത്തവരെ ശേഷിയിലേക്ക് ഉയർത്തുക എന്നതാണ് ഒരു ചിത്രകാരന്റെ ചുമതല, ബിനാലെക്ക് ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ മാറ്റം എല്ലാം ദൃശ്യത വീണ്ടെടുക്കുന്നു എന്നതാണ് ചിത്രവുമായി സംവദിക്കുന്നവരെല്ലാം അതുമായി പരിചയപ്പെടാൻ വരുന്നത് പലപ്പോഴും എവിടെയോ ഉള്ള ഒരാൾക്ക് അതിന്റെ അർത്ഥവും അതിന്റെ ഗാംഭീര്യവും അതെന്തെല്ലാം പ്രതീതികൾ സൃഷ്ടിക്കുന്നുവൊ ആ പ്രതീതികൾ മുഴുവൻ അയാൾക്ക് മനസിലാവും ,അങ്ങനെ അത്യപൂർവ്വം പേർക്ക് സംവദിക്കുന്ന വളരെപേർക്ക് സംവദിക്കാൻ പറ്റുന്ന വിധത്തിൽ മാറ്റി കൊണ്ടിരിക്കുക എന്നതാണ് ചിത്രപ്രദർശനങ്ങളിലൂടെ ശ്രീ.. സന്തോഷ് കുമാർ പി ബി സുപരിചിതനായി തീരുന്നത്, എന്നും ഉദ്ഘാടകൻ പറഞ്ഞു, ചടങ്ങിൽ പഴശി ഗ്രന്ഥാലയം പ്രസിഡണ്ട് കെ ഷബിത അദ്ധ്യക്ഷത വഹിച്ചു മനോജ് പട്ടേട്ട് ,കെ ആർ രഘുനാഥ് ,എൻ അനിൽ കുമാർ, സൂപ്പി പള്ളിയിൽ, റോയ്സൻ പിലാക്കാവ് ,കെ കെ മോഹൻ ദാസ് , ചിത്രകാരൻ പി ബി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു     ,  അക്രിലിക് ഓയിൽ മാധ്യമങ്ങളിൽ ചെയ്ത 30 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത് വർത്തമാനകാലത്തെ സാമൂഹിക വിവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് സന്തോഷ് കുമാറിന്റെ ചിത്രങ്ങൾ. പ്രദർശ്ശനം ഡിസംബർ 28 വരെ തുടരും. പകൽ 10 മണിമുതൽ വൈകീട്ട് 6 മണി വരെയാണ് പ്രദർശന സമയം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *