November 7, 2026

കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ കൺവൻഷൻ നടത്തി.

0
MG_7711.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:   കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ കൺവൻഷൻ കൽപ്പറ്റയിൽ വച്ച് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി  പി.എൻ.മുരളീധരൻ ഉത്ഘാടനം ചെയ്തു.     കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ   സംസ്ഥാന കമ്മറ്റി അംഗം സനോജ് ഒ.ജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജേന്ദ്രപ്രസാദ് സ്വാഗതം ആശംസിച്ചു. സംഘടനാ റിപ്പോർട്ട് കെ.സി.എസ്.ഒ .എഫ് . സംസ്ഥാന പ്രസിഡണ്ട് റ്റി.ആർ ബിനിൽ കുമാർ അവതരിപ്പിച്ചു. അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് സഖാക്കളായ കെ.ആർ സുധാകരൻ, വിജീഷ് വടകര, വിനോദ് പി.എൻ, എ ശ്രീനിവാസൻ,  ആഭ രമേശ്, പി.കെ. വിജയൻ, സദിക.സി, തുടങ്ങിയവർ സംസാരിച്ചു.  ഷിബു.സി.ആർ നന്ദി രേഖപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷം ഭക്ഷ്യ ഭദ്രതാ നിയമവും ഭദ്രമായ റേഷൻ സംവിധാനവും എന്ന വിഷയത്തിൽ ശില്പശാല നടത്തി.. ശില്പശാല    കെ.സി.എസ്.ഒ .എഫ് .  സംസ്ഥാന പ്രസിഡണ്ട് സ: റ്റി.ആർ.ബിനിൽ കുമാർ ഉത്ഘാടനം ചെയ്തു. സ: ജോഷി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജയേഷ് കെ.കെ സ്വാഗതം ആശംസിച്ചു. ശില്പശാലയിൽ ഇലക്ട്രോണിക് റേഷൻ കാർഡ് മാനേേജ്മെന്റ് സിസ്റ്റം  സ്റ്റേറ്റ് കോർഡിനേറ്റർ  സത്യജിത്ത് ഡി.എസ് വിഷയം അവതരിപ്പിച്ചു.  കെ.ബി പ്രസാദ് നന്ദി രേഖപ്പെടുത്തി :.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *