August 13, 2026

കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കാണപ്പെട്ട കർഷകൻ ആശുപത്രിയിൽ മരിച്ചു.

0
IMG_20200124_184955.jpg
By ന്യൂസ് വയനാട് ബ്യൂറോ
. മാനന്തവാടി: 
കാപ്പിക്കുരു പറിക്കാനായി കൃഷിയിടത്തിലേക്ക് പോയ കർഷകനെ കൃഷിയിടത്തിൽ അബോധവസ്ഥയിൽ കണ്ടെത്തി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട കർഷകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. .മക്കിയാട് പുല്ലുവേലിക്കകത്ത് പി.വി.പൗലോസ് (62) ആണ് മരിച്ചത്.മേച്ചേരിമലയിൽ താമസമായിരുന്ന ഇദ്ദേഹവും കുംബവും ആന ഉൾപ്പടെ വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് അടുത്ത കാലത്താണ് മക്കിയാട് ടൗണിനടുത്തേക്ക് ചെറിയ ഷെഡ് കെട്ടി താമസമാക്കിയത്.വീട് പണി നടന്ന് കൊണ്ടിരിക്കേ മുമ്പ് താമസിച്ചിരുന്ന മേച്ചേരിമലയിലെ കൃഷിയിടത്തിലുള്ള പഴുത്ത കാപ്പിക്കരുപറിച്ചു കൊണ്ട് വരുന്നതിന് വേണ്ടി 21 ന് ചൊവ്വാഴ്ച സുമാർ രാവിലെ 9 മണിയോടെ മലമുകളിലെ കൃഷിയിടത്തിലേക്ക് കാപ്പി പറിക്കാനായി വീട്ടിൽ നിന്നും പോയതാണ്. ഉച്ചക്ക് 12 മണിക്കും , പിന്നീട് ഏതാണ്ട് വൈകിട്ട് 4 മണിക്കും   പൗലോസ് ഭാര്യയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. കാപ്പി പറിക്കൽ നിർത്തി വീട്ടിലേക്ക് മടങ്ങുകയാണെന്നാണ് ഭാര്യയെ ഫോണിൽ അറിയിച്ചത്. തനിച്ചല്ലേ ഉള്ളു വേഗം പോരൂ  എന്ന് ഭാര്യ നിർദ്ദേശിക്കുകയും ചെയ്തു.വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും പൗലോസ് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് തുടർച്ചയായി ഫോൺ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന്  പന്തികേട് തോന്നിയ കുടുംബാംഗങ്ങൾ സന്ധ്യയോടെ മലമുകളിലെ വീട്ടിൽ എത്തിയപ്പോൾ തുറന്നിട്ട വാതിലും, അടുക്കളയിൽ അടുപ്പത്ത് തിളപ്പിക്കാൻ വെച്ച വെള്ളവും കണ്ടു. എത്ര വിളിച്ചിട്ടും, സമീപത്ത് ഒക്കെ അന്വഷിച്ചിട്ടും കാണാതായതിനെ തുടർന്ന് ഫോണിൽ നാട്ടുകാരെ വിവരമറിയിച്ചു.മുൻ പഞ്ചായത്ത് അംഗം പി.എ. ബിനുവിന്റെ നേതൃത്വത്തിൽ ഏതാനും ചെറുപ്പക്കാർ  വലിയ ടോർച്ച് കളും  സംഘടിപ്പിച്  തെരയുന്നതിനിടയിലാണ് കൃഷിയിടത്തിലെ കാട് നിറഞ്ഞ ഭാഗത്ത് പൗലോസ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തലക്ക് സാരമായി പരിക്കേറ്റിരുന്നതായി നാട്ടുകാർ പറയുന്നു.പൗലോസിനെ ഡസ്ക്ക് പൊട്ടിച്ച് പലകയിൽ കിടത്തിയാണ് നാട്ടുകാർ എടുത്ത് മക്കിയാട് ടൗണിൽ എത്തിച്ചത്. ഉടൻ തന്നെ ജില്ലാശുപത്രിയിലും ,വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലർച്ചേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടു. ഏതാനും ആഴ്ചകൾക്ക് മുമ്പും പൗലോസിന്റെ കൃഷിയിടത്തിൽ ആന കൃഷി നശിപ്പിച്ചിരുന്നു.  വിറക് മുറിക്കുന്നതിനിടെ മരം ക്ഷണം തലയിൽ വീണതാണോ തലക്ക് ഏറ്റ ക്ഷതമെന്ന സംശയവും തെരച്ചിലിന് പോയ നാട്ടുകാർക്കുണ്ട്. പോസ്റ്റ് മാർട്ടത്തിന് ശേഷം ഇന്നലെ സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദ്ദേഹം  ശനിയാഴ്ച   രാവിലെ 10.00ന് പാലേരി സെന്റ് മേരീസ് യാക്കോബായ സുനോ റോ പള്ളിയിൽ സംസ്കരിക്കും. പട്ടം മാട്ടേൽ കുടുംബാഗം വത്സയാണ് ഭാര്യ.
മക്കൾ: ജിൻസി., ജിനേഷ് (സൗദി)
മരുമക്കൾ: ജോൺസൺ എറണാകുളം ) ,ജിനീബ,
സഹോദരങ്ങൾ:
പി.വി.കുഞ്ഞപ്പൻ, പി.വി.സേബി, കുഞ്ഞമ്മ. പരേതനായ പി.വി. ജോർജ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *