April 20, 2024

റെഡ്ക്രോസിലെ വിഭാഗീയത: കോടതിയെ സമീപിക്കുമെന്ന് വയനാട് ജില്ലാ കമ്മിറ്റി

0
**വെടക്കാക്കി തനിക്കാക്കുന്ന രിതി റെഡ് ക്രോസിൽ ആരംഭിച്ചിരിക്കുന്നു* 
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ഘടകം പിടിച്ചെടുക്കുന്നതിന് ചില തൽപ്പരകക്ഷികൾ രണ്ട് വർഷത്തോളമായി ശ്രമിക്കുന്നു. അതിന്റെ ഫലമായി കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ സംസ്ഥാന കമ്മിറ്റിയെ ഒന്നടങ്കം പിരിച്ചു് വിട്ടിരിക്കുകയാണ്.
നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ സെൻട്രൽ കമ്മിറ്റി നിയമവിരുദ്ധമായി പിരിച്ച് വിട്ട് അഡ്മിനിസ്റ്റേറ്ററെ നിയമിക്കുകയും ചെയ്തു. ഇതിനെതിരെ സംസ്ഥാന കമ്മിറ്റി ചെയർമാനായ ചെമ്പഴന്തി അനിൽകുമാറിന്റെ നേതൃത്വത്തിൽ കേരളാ ഹൈകോടതിയിൽ കേസ് നടക്കുകയാണ് . എന്നാൽ മുൻ ചെയർമാൻ മുരളിധരൻ ഉൾപ്പെടുന്ന അഴിമതി കേസുകൾ അന്വേഷിക്കുന്നതിനെ     ഇവർ എതിർക്കുന്നില്ല. 
താഴെ പറയുന്ന ചുമതലകൾ മാത്രമാണ് തൽക്കാലിക കമ്മിറ്റിക്കും അഡ്മിനിസ്റേററ്റർക്കും ഉള്ളത്.
 1 : പ്രളയത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റിയിൽ എത്തിയ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് അന്വേഷിച്ച് റിപ്പോർട്ട് നൽകുക
2 :  2018 മുതലുള്ള കണക്കുകൾ ഓഡിറ്റ് ചെയ്യിക്കുക.
3: റെഡ് ക്രോസ് നിയമാവലിക്ക് വിധേയമായി ദൈനംദിന കാര്യങ്ങൾ ചെയ്യുക
മേൽപ്പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് 3 മാസത്തിനുളിൽ കേന്ദ്ര കമ്മിറ്റിക്ക് നൽകുക എന്നിവയാണ്.
സംസ്ഥന ഘടകത്തിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് വേണ്ടി മാത്രം നിയമിക്കപ്പെട്ട ഈ താൽക്കാലിക കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റികളെ പിരിച്ചുവിടാൻ അധികാരമില്ല. നിയമപരമായി അറിവുള്ള ആളായിട്ടും വയനാട് ജില്ലയിലെ റെഡ് ക്രോസ് പ്രവർത്തകരെ മനപൂർവ്വം അവഹേളിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത്തരമൊരു പിരിച്ചു് വിടൽ നാടകം കളിച്ചിരിക്കുന്നത്.
റെഡ് ക്രോസ് വയനാട് ജില്ലാ കമ്മിറ്റിക്ക് എതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും
വസ്തുത വിരുദ്ധവുമാണ്
 
70 ഓളും ആളുകളിൽ നിന്നാണ് 2018ൽ മെമ്പർഷിപ്പ് ഇനത്തിൽ പണം വാങ്ങുകയും സംസ്ഥാന ഓഫിസിൽ ഏൽപ്പിക്കുന്നതിനായി DD എടുക്കുകയും ചെയ്തിരുന്നു. എന്നാൽ 2016ൽ ഏറണാകുളം ജില്ലാ ഏൽപ്പിച്ച 6ooo ത്തോളം ആളുകളുടെ മെമ്പർഷിപ്പ് സംഖ്യ 180940 രൂപ അന്നത്തെ ചെയർമാൻ ശ്രീ മുരളിധരൻ അദ്ദേഹത്തിന്റെ പാലക്കാട് അക്കൗണ്ടിലേക്ക് ഇടുകയും ചെയ്തിരുന്നു. എന്നാൽ മെമ്പർഷിപ്പ് നൽകുകയോ പണം തിരിച്ചും നൽകുകയോ ചെയ്തിട്ടില്ല. അത് കൊണ്ട് സംസ്ഥന തലത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം പണം അടച്ചാൽ മതിയെന്ന് അന്നത്തെ വൈസ് ചെയർമാൻ ഞങ്ങളോട് പറഞ്ഞിരുന്നു. 
പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ കുറെ ആളുകളുടെ പണം ഇതിനോടകം തിരിച്ച നൽകി.
വൈകിയാലും മെമ്പർഷിപ്പ് മതിയെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരുടെ പണമാണ് ഇനി തിരിച്ച് നൽകാനുള്ളത്. അത് ഉടനെ തന്നെ നൽകുന്നതുമാണ്.
 മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെടുന്ന തരത്തിലുള്ള ധാരാള പ്രവർത്തനങ്ങൾ നടത്തി രണ്ടു് തവണ മികച്ച ജില്ലയായി അവാർഡ് നേടിയിട്ടും ജില്ലാ ചെയർമാനും സെക്രട്ടറിയും ഒഴിച്ച് മാറ്റാർക്കും യാതൊരു വിധ പണം മുടക്കുകളും / ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം .
പണപിരിവ് നടത്താതെയും സംഭാവന കൾ വാങ്ങാതെയും സ്വയം അദ്ധ്വാനിച്ച് ഉണ്ടാക്കിയ വരുമാനത്തിൽ ഒരു വിഹിതം മുടക്കി ജി വകാരുണ്യ പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്ന ജില്ലാ ചെയർമാനെയും സെക്രട്ടറിയെയും ഇത്തരത്തിൽ അപമാനിതരാക്കിയത് സന്നദ്ധ പ്രവർത്തനം നടത്തുന്ന മറ്റ് വളണ്ടിയർമാരും മാനസികമായി തകരാൻ കാരണമാകും
.ഔദ്യോഗിക നടപടിക്രമങ്ങൾ സ്വീകരിക്കാതെയുള്ള ഏകപക്ഷിയ നടപടിക്ക് എതിരെ ഞങ്ങൾ കോടതിയെ സമിപിക്കും
   എന്ന്.,
        അഡ്വ.ജോർജ് വാത്തുപറമ്പിൽ,
ജില്ലാ ചെയർമാൻ.
മനോജ്.K .പനമരം
ജില്ലാ സെക്രട്ടറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *