August 29, 2026

കത്തോലിക്കാ കോൺഗ്രസ് അണുനശീകരണ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

0
IMG-20210525-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
കത്തോലിക്കാ കോൺഗ്രസ് അണുനശീകരണ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സന്നദ്ധ
പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും സഹായകമാകുന്ന അണുനശീകരണ സംവിധാനവുമായി
കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത. ഫ്യുമിഗേഷൻ സാങ്കേതിക വിദ്യയിൽ
പ്രവർത്തിക്കുന്ന അണുനശീകരണ സംവിധാനം മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.കെ. മുകുന്ദൻ പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയുടെ സഹായത്തോടെ സർക്കിൾ
ഇൻസ്പെക്ടർ കാര്യാലയം, മാനന്തവാടി നഗരസഭാ കമ്മ്യൂണിറ്റി കിച്ചൻ എന്നിവയും
അണുവിമുക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ, സ്ഥാപനങ്ങൾ, സിഎഫ്എൽടിസികൾ, കോവിഡ് രോഗികളുടെ ഭവനങ്ങൾ എന്നിവ
അണുവിമുക്തമാക്കുന്നതിന് ഈ സേവനം പ്രയോജനപ്പെടുത്തും. കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡന്റ് ഡോ. കെ. പി. സാജു, രൂപതാ ഡയറക്ടർ ഫാ. ആന്റോ മമ്പള്ളി, ഗ്ലാഡിസ് ചെറിയാൻ, സിന്ധു സെബാസ്റ്റ്യൻ, ബി.ഡി. അരുൺകുമാർ,
ജിജിൽ ജോസഫ്, സജിൻ ചാലിൽ, അനീഷ് ഓമക്കര എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *