July 16, 2026

കുപ്രസിദ്ധ മോഷ്ടാവ് പോത്തന്‍കോട് സ്വദേശി ബിജു സെബാസ്റ്റ്യനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

0
IMG-20210605-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുപ്രസിദ്ധ മോഷ്ടാവ് പോത്തന്‍കോട് സ്വദേശി ബിജു സെബാസ്റ്റ്യനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിലൂടെ മധ്യകേരളത്തില്‍ നടന്ന വമ്ബന്‍ മോഷണ പരമ്ബരകളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കിട്ടി. പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ ബിജു സെബാസ്റ്റ്യന്‍. അടുത്തിടെയാണ് ഇയാള്‍ ജയില്‍ മോചിതനായത്.
മോഷണ പരമ്ബരകള്‍ നടത്തി വരുന്നതിനിടയിലാണ് പിടിയിലായത്.ഏറ്റവും ഒടുവില്‍, മാന്നാര്‍ മുട്ടേല്‍ പള്ളിയുടെ വഞ്ചി കുത്തിതുറന്ന് മോഷണം നടത്തി. ഇതിനുശേഷം ചെങ്ങന്നൂര്‍ പ്രദേശത്ത് ബൈക്കില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. രാത്രികാല പെട്രോളിംഗിനിറങ്ങിയ പൊലീസ് സംഘം ചെന്നിത്തലയില്‍ വച്ച്‌ സംശയം തോന്നിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *