July 16, 2026

കീസ്‌റ്റോൺ ഫൌണ്ടേഷൻ വാളാട് പി എച്ച് സിക്ക്‌ ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി

0
IMG-20210605-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
കീസ്‌റ്റോൺ ഫൌണ്ടേഷൻ വാളാട് പി എച്ച് സിക്ക്‌ ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി
 വാളാട് :കീസ്‌റ്റോൺ ഫൌണ്ടേഷൻ വാളാട് പി എച്ച് സിക്ക്‌ ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി. 
ഓക്സിജൻ സിലിണ്ടർ ഇല്ലാതെ വൈദ്യുതിയിൽ പ്രവർത്തിപ്പിച്ച്
സ്വന്തമായി  ഓക്സിജൻ നിർമിക്കാവുന്ന  ഒരു ലക്ഷം രൂപ വിലയുള്ള മെഷീനാണ് ഓക്സിജൻ കോൺസെൻട്രേറ്റർ .
കീസ്‌റ്റോൺ ഫൌണ്ടേഷൻ പ്രോഗ്രാം കോഡിനേറ്റർ അഡ്വക്കേറ്റ്  കെ. ജെ രാമചന്ദ്രനിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രവീണും  തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ് എൽസി ജോയിയും ചേർന്ന് സ്വീകരിച്ചു. 
കീസ്‌റ്റോൺ ഫൌണ്ടേഷന്റെ  പ്രൊജക്റ്റ്‌ ഇപ്ലിമെന്റിങ്ങ് ഓഫീസർമാരായ സനീഷ് പി ബി, മുഹമ്മദ്‌ റാഫി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാബുരാജ്, പഞ്ചായത്ത്‌ മെമ്പർ ജോസ് കൈനാക്കുന്നേൽ സംബന്ധിച്ചു.
കുടതെ തവിഞ്ഞാൽ പഞ്ചായത്തിലെ 12, 13, 14, 17, 18, വാർഡുകളിലെ കോവിഡ് ബാധിത ആദിവാസി കോളനികളിൽ സാനിറ്റൈസിംഗ് കിറ്റ് വിതരണം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് 100 കിലോ അരിയും തിരുനെല്ലി ആരോഗ്യ കേന്ദ്രത്തിലേക്ക് ഒക്സിജൻ കോൺസെൻട്രേറ്ററും കിസ്റ്റോൺ ഫൗണ്ടേഷൻനൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *