June 3, 2026

ലക്കിടിയിൽ ടിപ്പറും പിക്കപ്പും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്

0
IMG-20210608-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടിയിൽ ടിപ്പറും പിക്കപ്പും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്
വൈത്തിരി: ദേശീയപാതയിൽ ലക്കിടിയിൽ പൂക്കോട് യുണിവേഴ്സിറ്റി കവാദത്തിനടുത്ത വളവിൽ ടിപ്പറും പിക്കപ്പും കൂട്ടിയിടിച്ചു കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. കോഴിക്കോട് ഒളവണ്ണ സ്വദേശി തെജീർ(28), പന്തീരാങ്കാവ് സ്വദേശി ജംഷീർ(30) എന്നിവർക്കാണ് പരിക്കേറ്റത്.  ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും മേപ്പടിയിലേക്കു പോകുകയായിരുന്ന പിക്കപ്പും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമാണ് അപകടത്തിൽപെട്ടത്. വൈത്തിരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *