June 3, 2026

റോഡ് നിര്‍മാണത്തിനിടെ 2 വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട ഡ്രൈവര്‍ മരിച്ചു

0
1623173226741.png
By ന്യൂസ് വയനാട് ബ്യൂറോ
റോഡ് നിര്‍മാണത്തിനിടെ 2 വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട ഡ്രൈവര്‍ മരിച്ചു


മാനന്തവാടി കൊയിലേരി റോഡ് നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്ത ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായ കോട്ടയം ചങ്ങനാശ്ശേരി കോട്ടമുറി സുധാസദനം സുരേന്ദ്രന്‍(66) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ഫയര്‍ സ്റ്റേഷന്
സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സുരേന്ദ്രനെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.സുരേന്ദ്രന്‍ ഓടിച്ച ടാങ്കറില്‍ നിന്ന് ഡീസല്‍ എത്തിച്ച് മറ്റ് വാഹനങ്ങളില്‍ നിറക്കുന്നതിനിടെ അബദ്ധത്തില്‍ 2 വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെടുകയായിരുന്നു എന്നാണ് വിവരം.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.6 വര്‍ഷത്തോളമായി ഇയാള്‍ ഏറനാട് കണ്‍സ്ട്രക്ഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ശ്രീലത. മകന്‍:നീബീഷ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *