April 24, 2026

കോവിഡ് ; സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0
coronavirus.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് ; സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം
കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കല്‍പ്പറ്റ ഐസി.ഐസി.ഐ ബാങ്കില്‍ ജൂണ്‍ 14 വരെ ജോലി ചെയ്ത വ്യക്തി, മൂപ്പൈനാട് അരപ്പറ്റ എസ്റ്റേറ്റില്‍ ജൂണ്‍ 11 വരെ ജോലി ചെയ്ത വ്യക്തി എന്നിവര്‍ പോസിറ്റീവാണ്. തിരുനെല്ലി പഞ്ചായത്ത് വാര്‍ഡ് 8 ല്‍ ജൂണ്‍ 11 നും 12 നും നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും ജൂണ്‍ 14, 15 തീയതികളിലായി വാര്‍ഡ് 13 ലും, 14 ലും രണ്ടു വ്യത്യസ്ത വീടുകളിലായി നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലുവയലില്‍ ജൂണ്‍ 11 നു നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെള്ളമുണ്ട തേനൊത്തുമ്മല്‍ കോളനി, കൊച്ചറ കോളനി, മേപ്പാടി കൊറ്റനാട് കോളനി, മുട്ടില്‍ കൈപ്പാടം കോളനി, നെന്മേനി കുണ്ടമണ്‍കുന്നു കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *