June 13, 2026

പൊതുവിദ്യാലയങ്ങളിലെ ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന ആവശ്യം ഉന്നയിച്ച്‌ കെ പി എസ് ടി എ ധർണ നടത്തി

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊതുവിദ്യാലയങ്ങളിലെ ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന ആവശ്യം ഉന്നയിച്ച്‌  കെ പി എസ് ടി എ ധർണ നടത്തി 

കല്‍പ്പറ്റ : നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ നിയമനം നല്കുക ,സംസ്ഥാന വ്യാപകമായ ഒഴിഞ്ഞുകിടക്കുന്ന ആയിരത്തി എഴുനൂറ് പ്രൈമറി പ്രധാനാധ്യാപക തസ്തികകള്‍ നികത്തുക ,എയിഡഡ് വിദ്യാലയങ്ങളില്‍ 2016 മുതല്‍ നിയമിതരായ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക ,ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കെ പി എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി ഡി ഇ ഓഫീസ് ധര്‍ണ്ണ നടത്തി .
         ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു .സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സുരേഷ് ബാബു വാളല്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി എം എം ഉലഹന്നാന്‍ ,എം വി രാജന്‍ ,എം സുനില്‍കുമാര്‍ ,അബ്രഹാം കെ മാത്യു ,ടോമി ജോസഫ് ,പി എസ് ഗിരീഷ്‌കുമാര്‍ ,ആല്‍ഫ്രഡ് ഫ്രെഡി ,കെ സത്യജിത്ത് എന്നിവര്‍ പ്രസംഗിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *