June 13, 2026

ഇന്ധനവില വർദ്ധനവിനെതിരെ കേരള കോണ്‍ഗ്രസ്സ് ഹെഡ്‌പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ന്ന നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധനവില വർദ്ധനവിനെതിരെ കേരള കോണ്‍ഗ്രസ്സ് ഹെഡ്‌പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ന്ന നടത്തി


കല്‍പ്പറ്റ: ഇന്ധനവില വര്‍ദ്ധനയ്ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കുമെതിരെ കേരള കോണ്‍ഗ്രസ്സ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ ജില്ലാ പ്രസിഡന്റ് പി.അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായുള്ള ഇന്ധന വര്‍ദ്ധന മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം വരെ സാധാരണക്കാരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.ഇന്ധവില നിയന്ത്രിക്കാനും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കരുകള്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഡി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.വി.സാദലി, സി.കെ. നിഷാദ് എന്നിവര്‍ സംസാരിച്ചു.കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ധര്‍ണ സംഘടിപ്പിച്ചത്.
ഫോട്ടോ അടിക്കുറിപ്പ് -03
കേരള കോണ്‍ഗ്രസ്റ്റ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റഫീന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് പി.അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്യുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *