June 13, 2026

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0
030220_COVID-19-virus.jpg
By ന്യൂസ് വയനാട് ബ്യൂറോ
സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം
കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.   എടവക പഞ്ചായത്തിലെ വാര്‍ഡ് നാലില്‍ ജൂണ്‍ 19 വരെ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയും പഞ്ചായത്തിലെ കാനറാ ബാങ്ക് ബ്രാഞ്ച് രണ്ടില്‍ ജൂണ്‍  18 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്. കല്‍പ്പറ്റ നഗരസഭ ഡിവിഷന്‍ 18 ല്‍  
റാട്ടക്കൊല്ലിയില്‍ ജൂണ്‍ 15 ന് നടന്ന പിറന്നാള്‍ ആഘോഷത്തില്‍  പങ്കെടുത്തിരുന്ന വ്യക്തികള്‍ക്കിടയിലും പൂതാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തികള്‍ക്കിടയിലും  തിരുനെല്ലി മണ്ണുണ്ടി കോളനി, മൂപ്പൈനാട് കൈരളി കോളനി, പുതൂര്‍വയല്‍ മാങ്ങാവായാല്‍ കോളനി  എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *