April 24, 2026

ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തു; വിവാദം കെട്ടിച്ചമച്ച നാടകമെന്ന്

0
Screenshot_20210627-180658_WhatsApp.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തു; വിവാദം കെട്ടിച്ചമച്ച നാടകമെന്ന്
കൽപ്പറ്റ : എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി. കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തു. വിവാദം കെട്ടിച്ചമച്ച നാടകമെന്നാണ് ചോദ്യം ചെയ്യലിന് ശേഷം പ്രശാന്ത് പ്രതികരിച്ചത്. സുൽത്താൻ ബത്തേരി നിയസഭാ മണ്ഡലത്തില്‍ മത്സരിക്കാൻ സി.കെ ജാനുവിന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ കോഴ നല്‍കിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ പ്രതികരിച്ചു. ജാനുവിന് കോഴ നല്‍കിയെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പ്രശാന്ത് മലവയലിനെ എഴര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബത്തേരിയിലെ റിസോര്‍ട്ടില്‍ വെച്ച് പൂജാദ്രവ്യങ്ങടങ്ങിയ സഞ്ചിയില്‍ സികെ ജാനുവിന് 25 ലക്ഷം രൂപ ബിജെപി ജില്ലാ സെക്രട്ടറിയായ പ്രശാന്ത് മലവയല്‍ കൈമാറിയെന്നായിരുന്നു പ്രസീദയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *